Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമൊറോക്കോയിൽ കിണറ്റിൽ...

മൊറോക്കോയിൽ കിണറ്റിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

text_fields
bookmark_border
Five-year-old boy dies after falling into well in Morocco
cancel

റാബറ്റ്: നാലു ദിവസംമുമ്പ് കിണറ്റിൽ വീണ അഞ്ചുവയസ്സുകാര​ൻ റയാൻ ഒറാമി​ന്‍റെ ജീവൻ രക്ഷിക്കാനായില്ല. കിണറ്റിൽ നിന്ന് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തിരുന്നു. 32 മീറ്റർ താഴ്ചയുള്ള കിണറ്റിലാണ് കുട്ടി വീണത്. ഏറെ ശ്രമകരമായ രക്ഷദൗത്യങ്ങൾക്കൊടുവിൽ ശനിയാഴ്ച വൈകീട്ടാണ് കുട്ടിയെ പുറത്തെടുത്തത്. അപ്പോൾ ജീവനുണ്ടായിരുന്നോ എന്ന കാര്യം അധികൃതർ വെളിപ്പെടുത്തിയിരുന്നില്ല.


സേവ് റയാൻ എന്ന ഹാഷ് ടാഗിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സമൂഹ മാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. കുട്ടിയുടെ കുടുംബത്തി​ന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ഫേസ്ബുക്ക് സന്ദേശത്തിൽ അറിയിച്ചു. രക്ഷാപ്രവർത്തനത്തെ ഫ്രാൻസിസ് മാർപാപ്പയും പ്രകീർത്തിച്ചു.

Show Full Article
TAGS:Moroccowellboydies
News Summary - Five-year-old boy dies after falling into well in Morocco
Next Story