Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൊണെറ്റ്‌സ്കിൽ അഞ്ച് പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
ഡൊണെറ്റ്‌സ്കിൽ അഞ്ച് പേർ കൊല്ലപ്പെട്ടു
cancel
Listen to this Article

കിയവ്: കിഴക്കൻ മേഖലയായ ഡൊണെറ്റ്‌സ്കിൽ റഷ്യൻ സൈന്യം ഷെല്ലാക്രമണം തുടരുകയാണെന്ന് യുക്രെയ്ൻ അധികൃതർ. 24 മണിക്കൂറിനിടെ അഞ്ച് പേർ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റതായും ഡൊണെറ്റ്‌സ്ക് മിലിട്ടറി അഡ്മിനിസ്ട്രേഷൻ മേധാവി പാവ്ലോ കിറിലെങ്കോ ടെലിഗ്രാം സന്ദേശത്തിൽ പറഞ്ഞു.

റഷ്യയുടെ പുതിയ ലക്ഷ്യമായ സ്ലോവിയൻസ്‌ക് നഗരത്തിൽ പകലും രാത്രിയും ഷെല്ലാക്രമണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലുഹാൻസ്ക് പ്രവിശ്യയിൽ ഒറ്റരാത്രിയിൽ റഷ്യ 20ലധികം പീരങ്കി, മോർട്ടാർ, റോക്കറ്റ് ആക്രമണങ്ങൾ നടത്തിയെന്ന് ഗവർണർ സെർഹി ഹൈദായി പറഞ്ഞു.

എന്നാൽ ഭാവിയിലെ ആക്രമണങ്ങൾക്കായി റഷ്യ യുക്രെയ്ൻ അതിർത്തിയോട് ചേർന്ന് റിസർവ് സേനയെ ഒരുക്കുകയാണെന്ന് യു.കെ ആരോപിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Five people were killed in Donetsk
Next Story