Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തുർക്കിയിലെ ആയുധ നിർമാണശാലയിൽ സ്ഫോടനം; അഞ്ച് പേർ കൊല്ലപ്പെട്ടു
text_fieldsbookmark_border
കിഴക്കൻ തുർക്കിയിലെ സൈനിക ആയുധ നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു. എൽമാദാഗ് മേഖലയിൽ സ്ഥിതി ചെയ്യുന്ന സൈനിക നിയന്ത്രണത്തിലുള്ള ആയുധ നിർമാണശാലയിൽ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ഡൈനമൈറ്റ് നിർമാണശാലയിലുണ്ടായ രാസസ്ഫോടനമാണ് അപകടകാരണമെന്ന് അധികൃതർ അറിയിച്ചു.
സ്ഫോടനത്തിൽ നിർമാണശാലയുടെ ഭിത്തി തകർന്നുവീണ് തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അകപ്പെടുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു, അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സ്ഫോടനത്തിന്റെ ശക്തിയിൽ പരിസര പ്രദേശങ്ങളിലെ കടകളുടെയും വീടിന്റെയും ജനൽച്ചില്ലുകൾ തകർന്നു.
Next Story

