Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയിൽ ഹോട്ടൽ...

ചൈനയിൽ ഹോട്ടൽ തകർന്ന്​ വീണ്​ അഞ്ച്​ പേർ മരിച്ചു

text_fields
bookmark_border
ചൈനയിൽ ഹോട്ടൽ തകർന്ന്​ വീണ്​ അഞ്ച്​ പേർ മരിച്ചു
cancel

ബെയ്​ജിങ്​: ചൈനയിൽ ഹോട്ടൽ തകർന്ന്​ വീണ്​ അഞ്ച്​ പേർ മരിച്ചു. ഷാൻഷി പ്രവിശ്യയിലുണ്ടായ അപകടത്തിൽ ഒരാൾക്ക്​ പരിക്കേറ്റതായും ചൈന സെൻട്രൽ ടി.വി (സി.സി.ടി.വി) റിപോർട്ട്​ ചെയ്​തു.

പ്രവിശ്യയിലെ ലിൻഫൻ അർബൻ ജില്ലയിലെ ഇരു​നില കെട്ടിടമാണ്​ തകർന്ന്​ വീണത്​. ശനിയാഴ്​ച പ്രാദേശിക സമയം രാവിലെ 9.40നായിരുന്നു​ അപകടം​. അപകട കാരണം ​അ​ന്വേഷിച്ച്​ വരികയാണ്​.

കുടുങ്ങിക്കിടന്ന 37ൽ 33 ആളുകളെയും രക്ഷപ്പെടുത്തിയെന്ന്​ മാധ്യമങ്ങൾ റിപോർട്ട്​ ചെയ്​തു. പാരാമിലിറ്ററി സേനാംഗങ്ങൾ, അഗ്​നിശമന സേന, പൊലീസ്​, പ്രദേശവാസികൾ എന്നിവരടക്കം 700 ലധികം ആളുകൾ രക്ഷാപ്രവർത്തനങ്ങളിൽ ഏർപെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinahotel collapsedShanxi
Next Story