Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ അ​ഞ്ചു​പേ​രെ വ​ധി​ച്ചു

text_fields
bookmark_border
ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ അ​ഞ്ചു​പേ​രെ വ​ധി​ച്ചു
cancel

ഗ​സ്സ: ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. താ​ൽ അ​ൽ ഹ​വ​യി​ലെ അ​ൽ ഖൂ​ർ റൗ​ണ്ട് എ​ബൗ​ട്ടി​ന് സ​മീ​പം സി​വി​ലി​യ​ൻ വാ​ഹ​ന​ത്തി​ന് മേ​ൽ ഇ​സ്രാ​​യേ​ൽ സൈ​ന്യം ബോം​ബ് വ​ർ​ഷി​ക്കു​ക​യാ​യി​രു​ന്നു. 48 മ​ണി​ക്കൂ​റി​നി​ടെ ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 11 ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യും 38 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഗ​സ്സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

നേ​ര​ത്തെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ട് പേ​ർ കൂ​ടി ഇ​പ്പോ​ൾ മ​രി​ച്ച​താ​യും ത​ക​ർ​ന്ന കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന് ര​ണ്ട് മൃ​ത​ദേ​ഹം ക​​ണ്ടെ​ത്തി​യ​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 2025 ഒ​ക്ടോ​ബ​റി​ൽ വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യ​തി​ന് ശേ​ഷ​വും 1593 ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും 5748 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തി​ന് പു​റ​മെ ത​ക​ർ​ന്ന കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന് 847 മൃ​ത​ദേ​ഹം ക​​ണ്ടെ​ത്തി. വെ​ടി​നി​ർ​ത്ത​ൽ ധാ​ര​ണ​ക​ളെ കാ​റ്റി​ൽ പ​റ​ത്തി അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​രു​ന്ന​തി​ന് ഒ​രു വി​ല​യും ക​ൽ​പി​ക്കാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി ആ​ക്ര​മ​ണം തു​ട​രു​ക​യാ​യി​രു​ന്നു ഇ​സ്രാ​യേ​ൽ സൈ​ന്യം.

2023 ഒ​ക്ടോ​ബ​റി​ൽ ഗ​സ്സ യു​ദ്ധം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം 74,609 ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യും 175,872 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​തി​നി​ടെ വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് ഹ​മാ​സ് പോ​രാ​ളി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ഇ​സ്രാ​യേ​ൽ സൈ​ന്യം അ​വ​കാ​ശ​പ്പെ​ട്ടു. റി​ക്രൂ​ട്ട്മെ​ന്റ് വി​ഭാ​ഗം ത​ല​വ​ൻ ന​ബീ​ൽ ഹ​മ​ദ്, ക​മാ​ൻ​ഡ​ൻ മു​ഹ​മ്മ​ദ് നാ​ദി​ർ മ​ഹ്മൂ​ദ് ദ​ഹ്ദൂ​ഹ്, എ​ലൈ​റ്റ് ന​ഖ്ബ ഫോ​ഴ്സ് അം​ഗം ആ​യി​ൽ നാ​യി​ഫ് മ​സ​ല്ലം, റോ​ക്ക​റ്റ് യൂ​നി​റ്റ് ക​മാ​ൻ​ഡ​ർ അ​റ​ഫാ​ത് ക​മാ​ൽ മു​ഹ​മ്മ​ദ് അ​റൈ​ർ എ​ന്നി​വ​രെ​ വ​ധി​ച്ച​താ​യി ഐ.​ഡി.​എ​ഫ് അ​വ​കാ​ശ​പ്പെ​ട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Five Palestinians Killed in Israeli Airstrike on Gaza
Next Story