ഇറാഖിൽ ഐ.എസ് ആക്രമണത്തിൽ അഞ്ച് കുർദ് സൈനികർ കൊല്ലപ്പെട്ടു
text_fieldsബഗ്ദാദ്: ഇറാഖിലെ കുർദിസ്താൻ അർധ സ്വയംഭരണമേഖലയിൽ ഐ.എസ് ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ച് പെഷമർഗ സൈനികർ കൊല്ലപ്പെട്ടു.
ശനിയാഴ്ച രാത്രി ദിയാല പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ നാലു സൈനികർക്ക് പരിക്കേറ്റതായി കുർദിസ്താൻ റീജനൽ ഗവൺമെൻറ് (കെ.ആർ.ജി) അറിയിച്ചു. ഐ.എസ് ആക്രമണത്തിൽ പരിക്കേറ്റ സൈനികർക്ക് സഹായവുമായി പോയ സൈനിക വാഹനത്തിനു നേരെ റോഡരികിൽ സ്ഥാപിച്ച ബോംബ് പൊട്ടിെത്തറിച്ചാണ് അഞ്ചുപേർ കൊല്ലപ്പെട്ടത്. കാര്യങ്ങൾ നിയന്ത്രണ വിധേയമായതായി പെഷമർഗ മന്ത്രാലയം അറിയിച്ചു.
പെഷമർഗ - ഇറാഖ് സേനകൾ അന്താരാഷ്ട്ര സഖ്യസേനയുടെ പിന്തുണയോടെ സഹകരിച്ച് പ്രവർത്തിക്കേണ്ട അടിയന്തര സാഹചര്യമാണിതെന്ന് കെ.ആർ.ജി പ്രസിഡൻറ് നിജീർവാൻ ഇദ്രീസ് ബർസാനി പറഞ്ഞു.

