ഗസ്സയിൽ വംശഹത്യക്ക് അറുതിയില്ല; ഇസ്രായേൽ ബോംബ് അക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു
text_fieldsഗസ്സ സിറ്റി: പട്ടിണി ദുരന്തത്തിന്റെ മുനമ്പിൽ നിൽക്കുന്ന ഗസ്സയിൽ വംശഹത്യ തുടർന്ന് അധിനിവേശ സൈന്യം. ശനിയാഴ്ച കാറിന് മുകളിൽ ഇസ്രായേൽ ബോംബിട്ടതിനെ തുടർന്ന് അഞ്ചു പേർ കൊല്ലപ്പെട്ടു.
ഇവരിൽ മൂന്നുപേർ സന്നദ്ധ സംഘടനയായ വേൾഡ് സെൻട്രൽ കിച്ചണിന്റെ ജീവനക്കാരാണെന്ന് ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ മുനീർ അൽബുർഷ് പറഞ്ഞു. ഹമാസ് പോരാളിയുമായി പോകുകയായിരുന്ന കാറാണ് ആക്രമിച്ചതെന്ന് സൈന്യം ന്യായീകരിച്ചു.
കഴിഞ്ഞദിവസം വടക്കൻ ഗസ്സയിലെ കമാൽ അദ്വാൻ ആശുപത്രിയിലെ ഐ.സി.യു ഡയറക്ടർ ഡോ. അഹ്മദ് അൽ കഹ്ലൂത്തിനെ ഇസ്രായേൽ ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ, ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ 19 പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

