Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൊമാലിയയിൽ അശ്ശബാബ് സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചു
text_fieldsbookmark_border
മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. സ്കൂളിനു സമീപത്തുണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സായുധസംഘമായ അശ്ശബാബ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചതായും പരിക്കേറ്റ 15ഓളം പേരെ ആശുപത്രിയിൽ എത്തിച്ചതായും അമീൻ ആംബുലൻസ് സർവിസ് ജീവനക്കാരനായ അബ്ദുൽ ഖാദിർ അദാൻ പറഞ്ഞു. അഫ്രിക്കൻ യൂനിയൻ പ്രതിനിധികൾ സഞ്ചരിച്ച വാഹനവ്യൂഹനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
കഴിഞ്ഞദിവസം മൊഗാദിഷുവിൽ അശ്ശബാബ് ചാവേർ ആക്രമണത്തിൽ പ്രമുഖ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
