Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാനഡയിലെ ഒന്‍റാറിയോ സിറ്റിയിൽ വെടിവെപ്പ്; അയൽവാസികളായ അഞ്ചു പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
Canadas Ontario city  shooting
cancel

ഒന്‍റാറിയോ സിറ്റി: കാനഡയിലെ ഒന്‍റാറിയോ സിറ്റിയിലുണ്ടായ വെടിവെപ്പിൽ അയൽവാസികളായ അഞ്ചു പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ മൂന്നു കുട്ടികളും ഉൾപ്പെടുന്നു.

45, 41, 12, 7, 6 വയസുള്ളവരാണ് മരിച്ചത്. നോർത്തേൺ ഒന്‍റാറിയോ സിറ്റിയിൽ അടുത്തടുത്ത വീടുകളിലാണ് വെടിവെപ്പ് നടന്നത്.

പ്രാദേശിക സമയം രാത്രി 10.30നാണ് ടാൻക്രെഡ് സ്ട്രീറ്റിൽ 41കാരന് വെടിയേറ്റതായുള്ള ആദ്യ സന്ദേശം പൊലീസിന് ലഭിക്കുന്നത്. 10 മിനിട്ടിന് ശേഷം 45കാരന് വെടിയേറ്റെന്ന വിവരവും ലഭിച്ചു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

45കാരൻ സ്വയം വെടിവെച്ചതാണെന്നും റിപ്പോർട്ട് ഉണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

രണ്ട് മാസം മുമ്പ് കാനഡയിലെ ഒറ്റാവയിൽ വിവാഹ സൽകാരത്തിനിടെ നടന്ന വെടിവെപ്പിൽ രണ്ടു പേർ മരിക്കുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Five including 3 children, shot dead in Canada in 'intimate partner violence'
Next Story