Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനോർവേയിൽ നഗരമധ്യത്തിൽ...

നോർവേയിൽ നഗരമധ്യത്തിൽ അഞ്ച് പേരെ അമ്പെയ്ത് കൊലപ്പെടുത്തി

text_fields
bookmark_border
norway
cancel

ഓസ്ലോ: നോർവേയിൽ അഞ്ച് പേരെ അമ്പെയ്ത് കൊലപ്പെടുത്തി. നോർവേയിലെ കോങ്‌സ്ബര്‍ഗ് നഗരത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. സംഭവത്തിൽ 37 കാരനായ ഡാനിഷ് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

പരിക്കേറ്റ ഒരാൾ പൊലീസ് ഉദ്യോഗസ്ഥനാണ്. കോങ്‌സ് ബെർഗ് നഗരത്തിൽ ഇന്നലെ വൈകീട്ട് ആറ് മണിക്കാണ് സംഭവം നടന്നത്. സംഭവം നടന്ന് അരമണിക്കൂറിനകം തന്നെ പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു

'ആവനാഴിയില്‍ കുറേ അമ്പു നിറച്ച ഒരാൾ നഗരത്തിൽ നിൽക്കുന്നത് ഞാൻ കണ്ടു. പെട്ടെന്ന് ആളുകൾ ചിതറിയോടുന്നതാണ് കണ്ടത്. അക്കൂട്ടത്തിൽ തന്‍റെ കുഞ്ഞിനെ തോളിലെടുത്ത് ഓടുന്ന ഒരു അമ്മയും ഉണ്ടായിരുന്നു' -സംഭവത്തിൽ ദൃക്‌സാക്ഷിയായ യുവതി പറഞ്ഞു. അക്രമണം രാജ്യത്തെ നടുക്കിയെന്ന് നോര്‍വേ പ്രധാനമന്ത്രി എര്‍ണ സോല്‍ബര്‍ഗ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Norwaybow
News Summary - Five dead in Norway bow and arrow attack
Next Story