Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രിട്ടനിൽ സൈനിക താവളത്തിനരികെ അഞ്ചുപേർ പിടിയിൽ

text_fields
bookmark_border
ഇറാൻ ബന്ധം അന്വേഷിച്ച് പൊലീസ്
ബ്രിട്ടനിൽ സൈനിക താവളത്തിനരികെ അഞ്ചുപേർ പിടിയിൽ
cancel
camera_alt

ബ്രിട്ടനിൽ ആക്രമണശ്രമം സംശയിക്കുന്ന ഫെയർഫോർഡ് താവളത്തിൽ നിർത്തിയിട്ട യു.എസ് യുദ്ധവിമാനങ്ങൾ

​ല​ണ്ട​ൻ: തെ​ക്ക​ൻ ഇം​ഗ്ല​ണ്ടി​ൽ ഫെ​യ​ർ​ഫോ​ർ​ഡ് ബ്രി​ട്ടീ​ഷ് റോ​യ​ൽ വ്യോ​മ​സേ​ന താ​വ​ള​ത്തി​ന​രി​കെ ഭീ​ക​രാ​ക്ര​മ​ണം പ​ദ്ധ​തി​യി​ട്ടെ​ന്ന് ക​രു​തു​ന്ന അ​ഞ്ചു​പേ​ർ പി​ടി​യി​ൽ. പ​രി​സ​ര​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ത്തി​യ സാ​യു​ധ പൊ​ലീ​സാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച ബ്രി​ട്ടീ​ഷ് സ​മ​യം അ​ർ​ധ​രാ​ത്രി​ക്കു ശേ​ഷം 12.45ന് ​മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ താ​വ​ള​ത്തി​നു​നേ​രെ നീ​ങ്ങു​ന്ന​താ​യി ഫോ​ൺ സ​ന്ദേ​ശം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. മു​ഖം​മൂ​ടി​യ​ണി​ഞ്ഞ സം​ഘം സ്ഥ​ലം വ​ള​ഞ്ഞെ​ന്നാ​യി​രു​ന്നു സ​ന്ദേ​ശം. മി​നി​റ്റു​ക​ൾ​ക്ക​കം എ​ത്തി​യ സു​ര​ക്ഷാ വി​ഭാ​ഗം പ​രി​സ​ര​ത്തെ 85 വീ​ടു​ക​ൾ ഒ​ഴി​പ്പി​ച്ചു.

ല​ണ്ട​നി​ൽ താ​മ​സി​ക്കു​ന്ന ബ്രി​ട്ടീ​ഷ് പൗ​ര​ന്മാ​രാ​യ യു​വാ​ക്ക​ളാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള​തെ​ന്നും ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ പ​​ങ്കെ​ടു​ത്ത യു.​എ​സ് വ്യോ​മ​സേ​ന 501ാം കോം​ബാ​റ്റ് സ​പ്പോ​ർ​ട്ട് വി​ങ് ത​മ്പ​ടി​ച്ച താ​വ​ള​മാ​ണി​ത്. ബ്രി​ട്ട​നി​ൽ യു.​എ​സ് സേ​ന​ക്ക് ആ​തി​​ഥ്യ​മ​രു​ളു​ന്ന 12 താ​വ​ള​ങ്ങ​ളി​ലൊ​ന്നാ​ണ് ​ഫെ​യ​ർ​ഫോ​ർ​ഡ്. ബി-1, ​ബി-2 ബോം​ബ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ന് യു.​എ​സ് ഈ ​താ​വ​ളം ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ഇ​റാ​നി​ൽ ആ​ക്ര​മ​ണ​ത്തി​ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​ർ​മ​ർ യു.​എ​സ് സേ​ന​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത് ഡീ​ഗോ ഗാ​ർ​ഷ്യ, ഫെ​യ​ർ​ഫോ​ർ​ഡ് താ​വ​ള​ങ്ങ​ളാ​ണ്. ഹു​ർ​മു​സ് പ്ര​തി​സ​ന്ധി അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ലോ​ക​ത്തെ​വി​ടെ​യും യു.​എ​സ് താ​വ​ള​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​മെ​ന്ന് നേ​ര​ത്തെ ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ക്ര​മ​ണ നീ​ക്ക​ത്തി​നു പി​ന്നി​ൽ ഇ​റാ​ൻ ബ​ന്ധ​മു​ണ്ടോ​യെ​ന്ന് അ​​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. പി​ടി​യി​ലാ​യ​വ​ർ എ​ല്ലാ​വ​രും പ്രാ​യം 20ക​ളി​ലു​ള്ള​വ​രാ​ണ്. കൂ​ടു​ത​ൽ പേ​രെ ക​ണ്ടി​രു​ന്ന​താ​യി സം​ഭ​വം ആ​ദ്യം പൊ​ലീ​സി​നെ അ​റി​യി​ച്ച സ്ത്രീ ​വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം അ​റ​സ്റ്റ് വി​വ​രം പു​റ​ത്തു​വ​ന്ന​യു​ട​ൻ, നേ​ര​ത്തെ ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് രം​ഗ​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Five arrested near military base in Britain
Next Story