Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫിറ്റ്നസ് ഇൻഫ്ലുവൻസർ 33ാം വയസിൽ രണ്ട് തവണ ഹൃദയാഘാതം വന്ന് മരിച്ചു

text_fields
bookmark_border
Larissa Borges
cancel

സാവോപോളോ: ബ്രസീലിയൻ ഫിറ്റ്നസ് ഇൻഫ്ലുവൻസർ ലാരിസ ബോർഗസ്(33) ഇരട്ട ഹൃദയാഘാതം വന്ന് മരിച്ചു. അസുഖത്തെ തുടർന്ന് ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലാരിസയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് കുടുംബം മരണവാർത്ത പുറത്തുവിട്ടത്.

ഗ്രമദോയിലേക്ക് യാത്ര ചെയ്യവെ ഹൃദയാഘാതമുണ്ടായി ആഗസ്റ്റ് 20നാണ് ലാരിസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെട്ടെന്ന് തന്നെ അവർ കോമയിലായി. അതിനിടെ വീണ്ടും ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയുമായിരുന്നു.

അവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. ഫിറ്റ്നസ്, ഫാഷൻ, യാത്ര വിവരങ്ങ​െളല്ലാം ലാരിസ ഇൻസ്റ്റഗ്രാമിൽ പതിവായി പങ്കുവെക്കാറുണ്ടായിരുന്നു. ഇൻസ്റ്റഗ്രാമിൽ 30,000 ഫോളോവേഴ്സ് ആണ് ഇവർക്കുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fitness influencer Larissa Borges 33 dies after double cardiac arrest
Next Story