ലാഹോർ ഹൈകോടതിക്ക് ആദ്യ വനിത ചീഫ് ജസ്റ്റിസ്
text_fieldsജസ്റ്റിസ് ആലിയ നീലം
ലാഹോർ: ലാഹോർ ഹൈകോടതിയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസായി ആലിയ നീലം ചുമതലയേറ്റു. ഹൈകോടതി ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്നു 57കാരിയായ ആലിയ.
എന്നാൽ, പാകിസ്താൻ ജുഡീഷ്യൽ കമീഷൻ തലവനായ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കാസി ഫയസ് ഇസ ഇവരുടെ പേര് നിർദേശിച്ചതോടെയാണ് പുതിയ ചരിത്രം കുറിച്ചത്.
സത്യപ്രതിജ്ഞ ചടങ്ങിൽ പഞ്ചാബ് പ്രവിശ്യയിലെ ആദ്യ വനിത മുഖ്യമന്ത്രിയായ മറിയം നവാസും പങ്കെടുത്തു. ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തയുടൻ, പാകിസ്താൻ ഭരണ കക്ഷിയായ മുസ്ലിം ലീഗുമായി ബന്ധമുണ്ടെന്ന സൂചന നൽകി ശരീഫ് കുടുംബവുമൊത്തുള്ള ആലിയയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

