Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാർഗരറ്റ്​ കീനൻ-ഇതാ...

മാർഗരറ്റ്​ കീനൻ-ഇതാ ഫൈസർ വാക്​സിൻ സ്വീകരിച്ച ലോകത്തിലെ ആദ്യ വ്യക്​തി

text_fields
bookmark_border
മാർഗരറ്റ്​ കീനൻ-ഇതാ ഫൈസർ വാക്​സിൻ സ്വീകരിച്ച ലോകത്തിലെ ആദ്യ വ്യക്​തി
cancel

ല​ണ്ട​ൻ: 'ഇത്​ എനിക്ക്​ നേര​ത്തേ കിട്ടിയ ജന്മദിന സമ്മാനമാണ്​'- മാർഗരറ്റ്​ കീനൻെറ വാക്കുകളിൽ സന്തോഷവും ഒപ്പം അഭിമാനവുമുണ്ട്​. കാരണം, കോവിഡ്​ പ്രതിരോധ വാക്​സിൻ വിതരണം ആരംഭിച്ച ബ്രിട്ടനിൽ ആദ്യമായി വാക്​സിൻ സ്വീകരിച്ച വ്യക്​തിയാണ്​ മാർഗരറ്റ്​ കീനൻ. അടുത്തായാഴ്​ചയാണ്​ ഇവരുടെ 91ാം ജന്മദിനം.

വടക്കൻ അയർലൻഡിലെ എന്നിസ്​കില്ലനിൽ നിന്നുള്ള മാർഗരറ്റ്​ ​ലണ്ടൻ സമയം രാവിലെ 6.30ന്​ കൊവെൻട്രിയിലെ യൂനിവേഴ്​സിറ്റി ഹോസ്​പിറ്റലിൽ നിന്ന്​ കോവിഡ്​ വാക്​സിൻ സ്വീകരിച്ചത്​. പരീക്ഷണത്തിനായല്ലാതെ ഫൈസർ-ബയോൺടെക് വാക്​സിൻ സ്വീകരിക്കുന്ന ലോകത്തെ ​ആദ്യ വ്യക്​തിയായി അതോടെ​ മാർഗരറ്റ് മാറി​യെന്ന്​ ബി.ബി.സി റിപ്പോർട്ട്​ ചെയ്യുന്നു.

കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കെ​തി​രാ​യ ലോ​ക​ജ​ന​ത​യു​ടെ പോ​രാ​ട്ട​ത്തി​ലെ നി​ർ​ണാ​യ​ക ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ബ്രി​ട്ട​നി​ൽ ആരംഭിച്ച കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​ൻ വി​ത​ര​ണത്തിന്​ തുടക്കമിട്ടത്​ മാർഗരറ്റിന്​ ആദ്യ ഡോസ്​ നൽകിയാണ്​. 'കോവിഡ്​ വാക്​സിൻ സ്വീകരിക്കുന്ന ബ്രിട്ടനിലെ ആദ്യ വ്യക്​തി എന്ന നിലയിൽ എനിക്ക് ഏറെ അഭിമാനമുള്ള നിമിഷമാണിത്​. എന്നെ തേടിയെത്തിയ ജന്മദിന സമ്മാനമായിട്ടാണ്​ ഇതിനെ കാണുന്നത്​. വാക്​സിൻ സ്വീകരിക്കാൻ മടിക്കേണ്ടയെന്നാണ്​ എനിക്ക്​ എല്ലാവരോടും പറയാനുള്ളത്​. ഈ 90ാം വയസ്സിൽ എനിക്ക്​ ഇതിനാകുമെങ്കിൽ നിങ്ങൾക്കും തീർച്ചയായും ഇതിന്​ കഴിയും' -മാർഗരറ്റ്​ പറഞ്ഞു.

ഫൈസർ-ബയോണടെക്​ വാക്​സിൻ വിതരണം ആരംഭിച്ച ആദ്യത്തെ രാജ്യമാണ്​ ബ്രിട്ടൻ. രാ​ജ്യ​ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ​തും സ​ങ്കീ​ർ​ണ​വു​മാ​യ വാ​ക്​​സി​നേ​ഷ​ൻ പദ്ധതിയാണി​തെ​ന്ന്​ ഇം​ഗ്ല​ണ്ട്​ ആ​രോ​ഗ്യ ഡ​യ​റ​ക്​​ട​ർ പ്ര​ഫ. സ്​​റ്റെ​ഫാ​ൻ പൊ​വി​സ്​ പ​റ​യുന്നു. 80 വയസ്സിന്​ മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കുമാണ്​ ആദ്യഘട്ടത്തിൽ വാക്​സിൻ നൽകുന്നത്​. വി​ത​ര​ണ​ത്തി​നു​ള്ള ഫൈ​സ​ർ-​ബ​യോ​ൺ​ടെ​ക്​ വാ​ക്​​സി​ൻ യു.​കെ​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ക​ടു​ത്ത ശീ​തീ​ക​ര​ണ സം​വി​ധാ​ന​ത്തി​ലാ​ണ്​ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

സം​ര​ക്ഷ​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ താ​മ​സി​പ്പി​ച്ച​വ​ർ​ക്കാ​ണ്​ മു​ൻ​ഗ​ണ​ന ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന​തി​നാ​ൽ അ​വി​ടേ​ക്ക്​ വാ​ക്​​സി​ൻ കേ​ടു​കൂ​ടാ​തെ എ​ത്തി​ക്കു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ്. നാ​ലു ത​വ​ണ മാ​ത്രം പു​റ​ത്തെ​ടു​ക്കാ​വു​ന്ന​തും അ​ഞ്ചു ദി​വ​സം മാ​ത്രം ശീ​തീ​ക​ര​ണി​യി​ൽ വെ​ക്കാ​വു​ന്ന​താ​ണ്​ ഈ ​വാ​ക്​​സി​ൻ. അ​തി​നാ​ൽ വാ​ക്​​സി​ൻ പാ​ക്കു​ക​ൾ മു​ൻ​കൂ​ട്ടി വി​ഭ​ജ​നം ന​ട​ത്തി​യാ​ണ്​ വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന്​ യു.​കെ ഔ​ഷ​ധ, ആ​രോ​ഗ്യ​പ​രി​പാ​ല​ന നി​യ​ന്ത്ര​ണ സ​മി​തി സി.​ഇ.​ഒ ഡോ. ​ജൂ​ൺ റെ​യ്​​നെ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Pfizer/BioNTech vaccine
News Summary - First person receives Pfizer Covid-19 vaccine in UK
Next Story