
യു.എസ് സേനയെ സഹായിച്ച അഫ്ഗാനികൾ അമേരിക്കയിലേക്ക്; ആദ്യ വിമാനത്തിൽ പറന്നത് 200 പേർ
text_fieldsകാബൂൾ: രണ്ടു പതിറ്റാണ്ട് നീണ്ട അധിനിവേശ കാലത്ത് യു.എസ് സൈനികർക്കു വേണ്ടി പ്രവർത്തിച്ച അഫ്ഗാനികളെ അമേരിക്കയിലെത്തിക്കുന്ന നടപടി ആരംഭിച്ചു. ദ്വിഭാഷികളും മറ്റു സഹായികളുമായി പ്രവർത്തിച്ച 221 പേരടങ്ങിയ ആദ്യ വിമാനം ഡാളസ് വിമാനത്താവളത്തിൽ ഇറങ്ങി. ഇവരിൽ 57 കുട്ടികൾ, 15 കുരുന്നുകൾ എന്നിവരുമുണ്ടായിരുന്നു.
അഫ്ഗാനിലെ യു.എസ് അധിനിവേശത്തിന് സഹായം നൽകിയവർക്കു നേരെ താലിബാൻ പ്രതികാര സാധ്യത കണക്കിലെടുത്താണ് യു.എസിലെത്തിക്കുന്നത്. സൈനിക പിൻമാറ്റ സമയത്ത് യു.എസ് ഭരണകൂടം ഉറപ്പുനൽകിയതായിരുന്നു ഇവരുടെ പുനരധിവാസം. അഫ്ഗാൻ ജീവനക്കാർക്കൊപ്പം അവരുെട കുടുംബങ്ങളെയും യു.എസിലെത്തിക്കുമെന്നാണ് വാഗ്ദാനം.
വിസ നടപടികളും മറ്റും പൂർത്തിയാകുന്ന മുറക്ക് മറ്റുള്ളവർക്ക് കൂടി വൈകാതെ നാടുവിടാനാകും. 750 ജീവനക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയായതായും ഇവരുടെ കുടുംബങ്ങളടക്കം 1,750 പേർക്കാകും അവസരമെന്നും കഴിഞ്ഞ ദിവസം യു.എസ് സേന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
