Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ മുക്തമെന്ന്​ പ്രഖ്യാപിച്ച്​ 102ാം ദിവസം ന്യൂസിലാൻഡിൽ നാലുപേർക്ക്​ രോഗം സ്​ഥിരീകരിച്ചു
cancel
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ മുക്തമെന്ന്​...

കോവിഡ്​ മുക്തമെന്ന്​ പ്രഖ്യാപിച്ച്​ 102ാം ദിവസം ന്യൂസിലാൻഡിൽ നാലുപേർക്ക്​ രോഗം സ്​ഥിരീകരിച്ചു

text_fields
bookmark_border

വെല്ലിങ്​ടൺ: കോവിഡിനെ പിടിച്ചുകെട്ടിയെന്ന്​ പ്രഖ്യാപിച്ച്​ 102ാമത്തെ ദിവസം ന്യൂസിലാൻഡിൽ വീണ്ടും വൈറസ്​ ബാധ​ റിപ്പോർട്ട്​ ചെയ്​തു. തുടർന്ന്​ രാജ്യത്തെ പ്രധാന നഗരം അടക്കുകയും ജനങ്ങളോട്​ വീടുകളിൽതന്നെ കഴിഞ്ഞുകൂടാൻ നിർദേശിക്കുകയും ചെയ്​തു. ഒക്​ലൻഡിലെ ഒരു കുടുംബത്തിലെ നാലുപേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതായി പ്രധാനമന്ത്രി ജസീന്ത ആർഡൻ അറിയിച്ചു.

ഒക്​ലൻഡിൽ മൂന്നുദിവ​സത്തേക്ക്​ സമ്പൂർണ ലോക്​ഡൗൺ പ്രഖ്യാപിച്ചു. രാജ്യത്തി​െൻറ മറ്റു ഭാഗങ്ങളിൽ സാമൂഹിക അകലം ഉൾപ്പെടെ കോവിഡ്​ നിയന്ത്രണങ്ങൾ നടപ്പിലാക്കുകയും ചെയ്​തു. രോഗബാധയുടെ ഉറവിടം വ്യക്തമല്ല. പ്രാദേശിക വ്യാപനം ഒഴിവാക്കാനായി നടപടികൾ സ്വീകരിച്ചതായും അവർ അറിയിച്ചു.

50 ലക്ഷം മാത്രം ജനസംഖ്യയുള്ള പസഫിക് ദ്വീപുരാഷ്ട്രത്തെ ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലമെന്നാണ് നിലവിൽ വിശേഷിപ്പിക്കുന്നത്. ഒരു കോവിഡ്​ കേസുപോലും ഇല്ലാതെ നൂറുദിവസങ്ങൾ പിന്നിട്ടതോടെ ലോകാരോഗ്യ സംഘടന ന്യൂസിലാൻഡിനെ അഭിനന്ദിച്ചിരുന്നു. സമൂഹവ്യാപനം വിജയകരമായി ഒഴിവാക്കിയതായും മറ്റുള്ളവർക്ക്​ മാതൃകയാ​െണന്നും സംഘടന അറിയിച്ചു. ന്യൂസിലാൻഡിൽ ഇതുവരെ 22 കോവിഡ്​ മരണമാണ്​ സ്​ഥിരീകരിച്ചത്​. മേയ്​ ഒന്നുമുതൽ പുതിയ കേസുകളൊന്നും രാജ്യത്ത്​ റിപ്പോട്ട്​ ​െചയ്​തിരുന്നില്ല.

​ഒരു കേസുപോലും റിപ്പോർട്ട്​ ചെയ്യ​ാതെ 100 ദിവസം പിന്നിട്ടതോടെ രാജ്യത്ത്​ ജനജീവിതം സാധാരണ നിലയിലായിരുന്നു. സാമൂഹിക അകല മാനദണ്ഡങ്ങൾ ഒഴിവാക്കുകയും കായിക, സാംസ്​കാരിക പരിപാടികൾക്ക്​ അനുമതി നൽകുകയും ചെയ്​തിരുന്നു. അതേസമയം രാജ്യത്ത്​ കോവിഡി​െൻറ രണ്ടാം വരവു​ണ്ടാകുമെന്ന്​ ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ്​ നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New ZealandJacinda Ardern​Covid 19
News Summary - First Covid Cases In New Zealand After 102 Days
Next Story