അവസാന കത്തും നൽകി; പോസ്റ്റൽ സർവീസ് അവസാനിപ്പിക്കുന്ന ആദ്യ രാജ്യം...
text_fieldsഅവസാന കത്തും എത്തിച്ച് നൽകി ഡെൻമാർക്ക് ചൊവ്വാഴ്ച പോസ്റ്റൽ സർവീസ് സേവനം എന്നെന്നേക്കുമായി അവസാനിപ്പിച്ചു. പൂർണമായും ഡിജിറ്റൽ കമ്യൂണിക്കേഷനിലേക്ക് മാറുന്നതിന്‍റെ ഭാഗമായാണ് 400 വർഷം പഴക്കമുള്ള പോസ്റ്റൽ സംവിധാനം നിർത്തലാക്കിയത്. ഇതോടെ പോസ്റ്റൽ സർവീസ് നിർത്തലാക്കുന്ന ആദ്യ രാജ്യമായി ഡെൻമാർക്ക് മാറി.
റിപ്പോർട്ട് പ്രകാരം 2000ലേതിനെ അപേക്ഷിച്ച് 90 ശതമാനം കുറവ് കത്തുകളാണ് 2004ൽ ഡെലിവറി ചെയ്തത്. പല രാജ്യങ്ങളിലും ഇത്തരത്തിൽ പോസ്റ്റൽ സർവീസുകൾ ശോചനീയാവസ്ഥയിലാണ്.
ഓൺലൈൻ സംവധാനങ്ങൾ സജീവമായതോടെ പരമ്പരാഗത ആശയ വിനമയ സംവിധാനങ്ങൾ മൺമറഞ്ഞു പോവുകയാണ്. ഈ വർഷം തുടക്കം മുതൽ തന്നെ ഡെൻമാർക്ക് മെയിൽ ബോക്സുകൾ പിൻവലിച്ചു തുടങ്ങിയിരുന്നു. ചൊവ്വാഴ്ചയോടെ മുഴുവൻ മെയിൽ ബോക്സുകളും രാജ്യം പിൻവലിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

