അതിർത്തിയിൽ പാക്-അഫ്ഗാൻ സേനകൾ തമ്മിൽ വെടിവെപ്പ്
text_fieldsപാക്- അഫ്ഗാന് വെടിവെപ്പിൽ കൊല്ലപ്പെട്ടയാളുടെ വിലാപയാത്രയിൽ നിന്ന്
ഇസ്ലാമാബാദ്: പാക്-അഫ്ഗാൻ സേനകൾ തമ്മിൽ ചമൻ അതിർത്തിയിൽ ശനിയാഴ്ച കനത്ത വെടിവെപ്പ് നടന്നതായി റിപ്പോട്ട്. ചില സൈനികർക്ക് പരിക്കേറ്റതായും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
ബലൂചിസ്താൻ പ്രവിശ്യയിലെ അതിർത്തിയിൽ വെള്ളിയാഴ്ച രാത്രിയോടെ തുടങ്ങിയ സംഘർഷത്തിന്റെ ഉത്തരവാദിത്തം ഇരു സേനകളും പരസ്പരം ആരോപിക്കുകയാണ്.
പ്രദേശത്ത് അഫ്ഗാൻ സൈന്യം മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് പാക് അധികൃതർ ആരോപിച്ചപ്പോൾ കാന്തഹാർ പ്രവിശ്യയിലെ നഗരമായ സ്പിൻ ബോൽദക്കിൽ പാക് സൈന്യമാണ് ആദ്യം ആക്രമണം നടത്തിയതെന്നും തങ്ങൾ തിരിച്ചടിക്കുകയായിരുന്നെന്നും അഫ്ഗാൻ താലിബാൻ വക്താവ് പറഞ്ഞു. അഫ്ഗാൻ ആക്രമണത്തിന് പാക് സൈന്യം തിരിച്ചടി നൽകിയതായി പാക് അധികൃതരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

