Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകിളിമഞ്ചാരോ...

കിളിമഞ്ചാരോ കൊടുമുടിയിൽ തീ പടരുന്നു; നിരവധി സസ്യജാലങ്ങൾ കത്തിനശിച്ചു

text_fields
bookmark_border
fire on Mount Kilimanjaro
cancel

നെയ്​റോബി: ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ ​കൊടുമുടിയായ കിളിമഞ്ചാരോയിൽ തീപിടിത്തം. 500ഒാളം വോളൻറിയേർസ്​ തീ അണക്കാൻ ശ്രമിക്കുന്നതായി ടാൻസാനിയൻ അധികൃതർ അറിയിച്ചു. കിലോമീറ്ററുകൾക്ക്​ അപ്പുറത്തുനിന്ന്​ തീ പടരുന്നത്​ കാണാനാകും.

ഏകദേശം 28 ചതുര​ശ്ര കി​ലോമീറ്റർ ചുറ്റളവിലെ സസ്യജാലങ്ങൾ കത്തിനശിച്ചതായി അധികൃതർ അറിയിച്ചു. കിഫുനിക പർവത നിരയിലാണ്​ തീപിടിത്തം. തീപിടിത്തത്തി​െൻറ കാരണം വ്യക്തമായിട്ടില്ല. വിനോദസഞ്ചാരികളെല്ലാം സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.

വടക്ക്​ കിഴക്കൻ ടാൻസാനിയയിലെ അഗ്​നിപർവതമാണ്​ കിളിമഞ്ചാരോ. 5926 മീറ്ററാണ്​ കൊടുമുടിയുടെ ഉയരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireMount Kilimanjaro
Next Story