Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Fire Kills 18 In China
cancel
camera_alt

പ്രതീകാത്മക ചിത്രം

Homechevron_rightNewschevron_rightWorldchevron_rightചൈനയിലെ ആയോധനപരിശീലന...

ചൈനയിലെ ആയോധനപരിശീലന കേന്ദ്രത്തിൽ തീപിടിത്തം; 18 മരണം, ഏറെയും കുട്ടികൾ

text_fields
bookmark_border

ബെയ്​ജിങ്​: ചൈനയിലെ ആയോധനപരിശീലന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 18 മരണം. പ്രദേശത്ത്​ താമസിക്കുന്ന കുട്ടികളാണ്​ മരിച്ചവരിൽ അധികവും.

വ്യാഴാഴ്​ച രാവിലെ മൂന്നുമണിയോടെയായിരുന്നു അപകടം. തീപിടിത്തത്തി​െൻറ കാരണം ഇതുവരെ വ്യക്തമല്ല. 16 പേർക്ക്​ പരിക്കേറ്റതായും നാലുപേരുടെ നില അതീവ ഗുരുതരമാണെന്നും ​ഷേചെങ്​ കൗണ്ടി സർക്കാർ അറിയിച്ചു.

സംഭവത്തിൽ ​പരിശീലന കേന്ദ്രത്തി​െൻറ ഉടമയെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ഏഴിനും 16നും ഇടയിൽ പ്രായമുള്ള കുഞ്ഞുങ്ങളാണ്​ മരിച്ചവരിൽ അധികവും. രണ്ടാം നിലയിലാണ്​ ആയോധന കല പരിശീലന കേന്ദ്രം. അവിടെ തീ പടർന്നതോടെ കുട്ടികൾക്ക്​ രക്ഷപ്പെടാൻ പ്രയാസകരമായെന്നാണ്​ വിവരം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഷേചെങ്​ മാർഷ്യൽ ആർട്​സ്​ സെൻററിലാണ്​ തീപിടുത്തമുണ്ടായതെന്നാണ്​ വിവരം.

കെട്ടിടങ്ങളിലെ നിർമാണ രീതിയെ തുടർന്ന്​ തീപിടിത്തം പതിവാണ്​ ചൈനയിൽ. 2000ത്തിൽ ക്രിസ്​മസ്​ ​തലേദിവസം ഹെനാനിലുണ്ടായ തീപിടിത്തത്തിൽ 309 പേർ കൊല്ലപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fire accidentChinaMartial Arts Training Centre
News Summary - Fire Kills 18 In China's Martial Arts Training Centre
Next Story