Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമെക്സിക്കോയിലെ അഭയാർഥി...

മെക്സിക്കോയിലെ അഭയാർഥി ക്യാമ്പിൽ തീപിടിത്തം: 39 പേർ മരിച്ചു

text_fields
bookmark_border
മെക്സിക്കോയിലെ അഭയാർഥി  ക്യാമ്പിൽ തീപിടിത്തം: 39 പേർ മരിച്ചു
cancel

മെക്സിക്കോ സിറ്റി: അമേരിക്കൻ അതിർത്തിക്ക് സമീപത്തുള്ള ക്വിദാദ് യുവാരെസ് പട്ടണ​ത്തിലെ അഭയാർഥി ക്യാമ്പിൽ തീപിടിച്ച് 39 പേർ മരിച്ചു. 29 പേർക്ക് പരിക്കേറ്റു. അമേരിക്കയിലേക്ക് കുടിയേറാനുള്ള അപേക്ഷ സമർപ്പിച്ച ശേഷം ഔദ്യോഗിക ക്യാമ്പിൽ കഴിയുന്ന ലാറ്റിൻ അമേരിക്കൻ വംശജരാണ് മരണ​പ്പെട്ടത്.

ഇത്തരത്തിൽ കുടിയേറ്റ അനുമതി കാത്തിരിക്കുന്നവരുടെ പ്രധാനകേന്ദ്രമാണ് ക്വിദാദ് യുവാരെസ്. തീപിടിത്തം നടക്കുന്ന സമയത്ത് ക്യാമ്പിൽ 68പേരാണ് ഉണ്ടായിരുന്നത്.

തീപിടിത്തത്തിന്റെ കാരണം വെളിവായിട്ടില്ലെന്നും പ്രദേശം നിലവിൽ സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു​. മരണപ്പെട്ടവരിൽ ഭൂരിഭാഗവും വെ​നസ്വേലൻ വംശജരാണെന്ന് പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mexicomigrant
News Summary - Fire at migrant detention facility in Mexico kills 39 men
Next Story