Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നല്ല സുഹൃത്തുക്കളായി തുടരും; വിവാഹ മോചന വാർത്ത പങ്കുവെച്ച് ഫിൻലൻഡ് പ്രധാനമന്ത്രി

text_fields
bookmark_border
Finland PM announces divorce with Husband
cancel

ഹെൽസിങ്കി: സ്ഥാനമൊഴിയുന്ന ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരീൻ വിവാഹമോചിതയാകുന്നു. ഭർത്താവ് മാർകസ് റെയ്ക്കോനനുമായുള്ള മൂന്നുവർഷത്തെ ദാമ്പത്യ ജീവിതമാണ് സന്ന അവസാനിപ്പിക്കുന്നത്. ഇരുവരും സംയുക്തമായാണ് വിവാഹമോചന നോട്ടീസ് ഫയൽ ചെയ്തത്. ''19 വർഷം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. ഞങ്ങൾക്ക് അഞ്ചുവയസുള്ള മകളുമുണ്ട്. നല്ല സുഹൃത്തുക്കളായി തുടരാനാണ് തീരുമാനം.''-ഇരുവരും ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2020ലാണ് ഇരുവരും വിവാഹിതരായത്. ​''യുവത്വകാലം മുഴുവൻ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. ഞങ്ങളൊരുമിച്ചാണ് കൗമാരം പിന്നിട്ട് യുവത്വത്തിലേക്ക് കടന്നത്. മകളെ വളർത്താനും ഒരുമിച്ചുണ്ടായിരുന്നു.''- എന്നാണ് 2020ൽ വിവാഹം നടന്ന ശേഷം സന്ന മരീൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

കഴിഞ്ഞ മാസം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ സന്ന മരീന്റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി പരാജയപ്പെട്ടിരുന്നു. 2019ലാണ് സന്ന മരീൻ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായി അധികാരമേറ്റത്. ഇപ്പോൾ 37 വയസുണ്ട് അവർക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Finland PM announces divorce with Husband
Next Story