വ്യോമാഭ്യാസത്തിനിടെ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു; വൈമാനികർ മരിച്ചു
text_fieldsബ്വേനസ് എയ്റിസ്: അർജന്റീനയിൽ വ്യോമാഭ്യാസത്തിനിടെ രണ്ട് യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചുകത്തി രണ്ട് വൈമാനികർക്ക് ദാരുണാന്ത്യം. സാന്റ ഫെ പ്രവിശ്യയിലെ വ്യോമാഭ്യാസത്തിനിടെയാണ് ദുരന്തം. റൺവേക്കരികിലൂടെ നീങ്ങിയ ശേഷം ഏറെ ഉയരത്തിലെത്തും മുമ്പായിരുന്നു കൂട്ടിയിടിച്ച് തിരക്കുപിടിച്ച റോഡിനു സമീപം വയലിൽ പതിച്ചത്.
നിലത്തെത്തിയതും കത്തിയമർന്ന വിമാനങ്ങളിൽ കുടുങ്ങിയ വൈമാനികരെ രക്ഷിക്കാനായില്ല. തൊട്ടരികിൽ കാഴ്ചക്കാരുണ്ടായിരുന്നുവെങ്കിലും കൂടുതൽ അപായമില്ലാതെ രക്ഷപ്പെട്ടു. അപകടത്തിൽപെട്ട എൽ-29 യുദ്ധവിമാനം വ്യോമാഭ്യാസത്തിലെ പ്രധാന ആകർഷണമായിരുന്നുവെന്ന് പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

