Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാനിസ്​ഥാനിൽ യുവ...

അഫ്​ഗാനിസ്​ഥാനിൽ യുവ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു; രണ്ടു മാസത്തിനിടെ അഞ്ചാം സംഭവം

text_fields
bookmark_border
അഫ്​ഗാനിസ്​ഥാനിൽ യുവ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടു; രണ്ടു മാസത്തിനിടെ അഞ്ചാം സംഭവം
cancel

കാബൂൾ: ആഭ്യന്തര സംഘർഷങ്ങളിൽ പൊറുതിമുട്ടുന്ന അഫ്​ഗാനിസ്​ഥാനിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെടുന്നത്​ പതിവാകുന്നു. കഴിഞ്ഞ ദിവസം 28 കാരനായ ബിസ​്​മെല്ല ആദിൽ ഐമഖ്​ കൊല്ലപ്പെട്ടതാണ്​ അവസാന സംഭവം. ഇതോടെ, രാജ്യത്ത്​ രണ്ടു മാസത്തിനിടെ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം അഞ്ചായി.

വെള്ളിയാഴ്ച കേന്ദ്ര പ്രവിശ്യയായ ഘോറിലെ തലസ്​ഥാന നഗരിയിലാണ്​ റേഡിയോ അവതാരകനായ ബിസ്​മെല്ല കൊല്ലപ്പെടുന്നത്​. സാദ ഏ ഘോർ (ഘോറിന്‍റെ ശബ്​ദം) റേഡിയോ സ്​റ്റേഷന്‍റെ എഡിറ്റർ ഇൻ ചീഫായിരുന്നു ബിസ്​മെല്ല.

സംഭവത്തിൽ പ്രസിഡന്‍റ്​ അഷ്​റഫ്​ ഗനി നടുക്കം രേഖപ്പെടുത്തി. ആരാണ്​ കൊലപാതകത്തിന്​ പിന്നിലെന്ന്​ വ്യക്​തമല്ല. അഭിപ്രായ സ്വാതന്ത്രം തകർക്കുന്നത്​ അംഗീകരിക്കാനാവില്ലെന്ന്​ സർക്കാർ​ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bismellah Adel Aimaq
Next Story