സൈനിക ക്യാമ്പിൽ തീപിടിത്തം; 15 അർമേനിയൻ പട്ടാളക്കാർ കൊല്ലപ്പെട്ടു
text_fieldsയെരേവൻ: അസർബൈജാനുമായി അതിർത്തിപങ്കിടുന്ന കിഴക്കൻ അർമേനിയയിലെ ഗെഗർകുനിക് പ്രവിശ്യയിലെ അസാത് ഗ്രാമത്തിലെ സൈനിക ബാരക്കിലുണ്ടായ തീപിടിത്തത്തിൽ 15 സൈനികർ കൊല്ലപ്പെട്ടു. ഏഴു സൈനികർക്ക് പരിക്കേറ്റു.
ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. നഗോർണോ - കരാബാഖ് തർക്കത്തിൽ അസർബൈജാനുമായി നിരന്തരം സംഘർഷം നിലനിൽക്കുന്ന അതിർത്തി പ്രദേശത്താണ് അപകടം. ഗ്യാസ് ഉപയോഗിച്ച് സ്റ്റൗ കത്തിക്കാൻ പട്ടാളക്കാർ ശ്രമിക്കുന്നതിനിടെയാണ് തീപടർന്നതെന്ന് അർമേനിയൻ പ്രതിരോധ മന്ത്രി സുരേൻ പാപിക്യാൻ പറഞ്ഞു.
തീപിടിത്തമുണ്ടായ യൂനിറ്റ് ഉൾപ്പെടുന്ന മേഖലയിലെ സേനയുടെ ചുമതല വഹിച്ചിരുന്ന ജനറൽ വഗ്രാം ഗ്രിഗോറിയനെയും മറ്റു നിരവധി ഉദ്യോഗസ്ഥരെയും അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിനിയൻ പുറത്താക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

