വനിത തടവുകാരുടെ അടിവസ്ത്രം തടവുകാരന് നൽകിയ ജയിൽ ഉദ്യോഗസ്ഥയെ കാത്ത് തടവറ
text_fieldsലണ്ടൻ: ജയിൽ തടവുകാരന് വനിത തടവുകാരുടെ അടിവസ്ത്രവും ആഡംബര വസ്ത്രവും എത്തിച്ചുകൊടുത്ത കേസിൽ കുറ്റം ഏറ്റ് വനിത പ്രിസൺ ഓഫിസർ. തനിക്ക് തടവുകാരനുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അവർ സമ്മതിച്ചു. കേസിൽ റെയ്ച്ചൽ മാർട്ടിൻ എന്ന 25കാരിയാണ് വിചാരണ നേരിട്ടത്. ലണ്ടനിലെ എച്ച്.എം.പി ഗയ്സ് മാർഷ് ജയിലിൽ വെച്ചാണ് റെയ്ച്ചൽ മോഷണക്കേസിൽ ശിക്ഷയനുഭവിച്ച റെയ്മണ്ട് അബ്രഹാമുമായാണ് വഴിവിട്ട ബന്ധം പുലർത്തിയത്. ഇയാൾക്ക് ജയിലിൽ ഫോൺ ഉപയോഗിക്കാനും അനുവാദം നൽകി. ആയിരക്കണക്കിന് സന്ദേശങ്ങളാണ് മൊബൈൽ ഫോൺ വഴി ഇരുവരും കൈമാറിയത്.
തടവറയിൽ പരിശോധനക്ക് വന്നാൽ മൊബൈൽ ഫോൺ ടോയ് ലറ്റിൽ ഫ്ലഷ് ചെയ്ത് കളയണമെന്നും റെയ്ച്ചൽ ഉപദേശിച്ചിരുന്നു. വൻകിട ബ്രാന്റുകളുടെ വസ്ത്രങ്ങളും ചെരിപ്പും അടങ്ങിയ പാർസലും തടവുകാരന് എത്തിച്ചു നൽകിയ കാര്യവും റെയ്ചൽ സമ്മതിച്ചു. ഇക്കൂട്ടത്തിൽ വനിത തടവുകാരുടെ അടിവസ്ത്രവും ഉണ്ടായിരുന്നു.
അഞ്ചുമാസത്തോളമാണ് ഇരുവരും തമ്മിൽ ബന്ധം പുലർത്തിയത്. വ്യാഴാഴ്ച ലണ്ടനിലെ ബേൺമൗത് കോടതിയിലാണ് റെയ്ച്ചലിനെ ഹാജരാക്കിയത്. ജയിൽ നിയമങ്ങൾ ലംഘിച്ചതടക്കം ഒമ്പതു കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ഡിസംബർ 15ന് അറസ്റ്റ് ചെയ്ത റെയ്ച്ചലിനെ ഉപാധികളോടെ ജാമ്യം നൽകി വിട്ടയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

