അത് തന്‍റെ ധർമ്മമാണെന്ന് തോന്നി, അതിനാൽ പ്രധാനമന്ത്രി പദം ഏറ്റെടുത്തു -ഋഷി സുനക്
text_fieldsലണ്ടൻ: അനേകം വെല്ലുവിളി നിറഞ്ഞതാണെന്നറിഞ്ഞിട്ടും താൻ പ്രധാനമന്ത്രി പദം ഏറ്റെടുത്തത് അത് തന്‍റെ ധർമ്മമാണെന്ന് തോന്നിയതിനാലാണെന്ന് ഋഷി സുനക്. അധികാരത്തിലെത്തി നൂറുദിവസം പിന്നിട്ടതോടെനുബന്ധിച്ച് ബ്രിട്ടീഷ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഋഷി സുനക് മനസ്സു തുറന്നത്.
ബ്രിട്ടൺ അനേകം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സമയത്ത് എന്തുകൊണ്ടാണ് പ്രധാനമന്ത്രി പദം ഏറ്റെടുക്കാൻ തയാറായതെന്നായിരുന്നു ചോദ്യം. 'ഞാൻ മറ്റെന്തിനേക്കാളും പൊതു സേവനത്തിലും സേവന മനോഭാവത്തിലുമാണ് വിശ്വസിക്കുന്നത്. ഹിന്ദുമതത്തിൽ ധർമ്മ എന്നൊരു ആശയമുണ്ട്. എന്നുവെച്ചാൽ കർത്തവ്യം. എനിക്ക് മാറ്റം ഉണ്ടാക്കാൻ കഴിയുമെന്ന് എനിക്ക് തോന്നി, അതുകൊണ്ടാണ് ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമാണെന്ന് അറിഞ്ഞുകൊണ്ട് മുന്നോട്ടു വന്നത്' -ഋഷി സുനക് പറഞ്ഞു.
അതേസമയം സമ്പത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാത്ത ഋഷി, തന്‍റെ നികുതി റിട്ടേണുകളുടെ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്ന് അറിയിക്കുകയും ചെയ്തു. ശമ്പള വർധന ആവശ്യപ്പെട്ട് രാജ്യത്ത് നഴ്സുമാർ നടത്തുന്ന സമരത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. നഴ്‌സുമാർക്ക് മികച്ച ശമ്പള വർധന നൽകാൻ ആഗ്രഹിക്കുന്നതായും എന്നാൽ അങ്ങനെ ചെയ്യുന്നത് പണപ്പെരുപ്പത്തിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.