ട്രംപിന്റെ ‘ഐസി’ന് തിരിച്ചടി; ആക്ടിങ് ഡയറക്ടർ ടോഡ് ലിയോൺസിനോട് കോടതിയിൽ ഹാജരാവാൻ ഫെഡറൽ ജഡ്ജി
text_fieldsവാഷിങ്ടൺ: കോടതി ഉത്തരവുകൾ ലംഘിച്ചുവെന്നും കോടതിയലക്ഷ്യത്തിന് വിധേയമാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണത്തിൽ ഐ.സി.ഇ ( ഐസ്) ആക്ടിങ് ഡയറക്ടർ ടോഡ് ലിയോൺസിനോട് കോടതിയിൽ ഹാജരാകാൻ യു.എസ് ഫെഡറൽ ജഡ്ജി. കോടതി ഉത്തരവിട്ട ഏഴു ദിവസത്തെ സമയപരിധിക്കുള്ളിൽ ഒരു ഇമിഗ്രേഷൻ തടവുകാരന് ബോണ്ട് ഹിയറിങ് നൽകുന്നതിൽ ഐ.സി.ഇ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് ലിയോൺസ് വിശദീകരിക്കണമെന്നും ജില്ലാ ജഡ്ജി പാട്രിക് ഷിൽറ്റ്സ് ഉത്തരവിട്ടു.
അലക്സ് പ്രെറ്റിയെന്ന അമേരിക്കക്കാരനെ വെടിവെടിവെച്ചു കൊലപ്പെടുത്തിയ ബോർഡർ പട്രോൾ മേധാവി ഗ്രിഗറി ബോവിനോയും ചില ഏജന്റുമാരും മിനിയാപൊളിസ് വിടുമെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയാണ് ഈ വാർത്ത.
ബോവിനോയും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമും ഉൾപ്പെടെയുള്ള ഉന്നത ഫെഡറൽ ഉദ്യോഗസ്ഥർ വെടിവെപ്പിനോട് പ്രതികരിച്ച രീതിയിൽ വൻ പ്രതിഷേധമാണ് മിനിയാപൊളിസിൽ ഉയർന്നത്. ട്രംപ് ഭരണകൂടത്തിന്റെ ‘ബോർഡർ സാർ’ ടോം ഹോമൻ ഇമിഗ്രേഷൻ നടപടികൾക്ക് നേതൃത്വം നൽകാനും പ്രാദേശിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനും നഗരത്തിലെത്തുമെന്നാണ് റിപ്പോർട്ട്.
മിനിയാപൊളിസിൽ ബോർഡർ പട്രോളുമായുള്ള സംഘർഷത്തിനിടെയാണ് 37 കാരനും യു.എസ് പൗരനുമായ പ്രെറ്റി വെടിയേറ്റ് കൊല്ലപ്പെട്ടത്. പ്രെറ്റി സെമി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് ബോർഡർ പട്രോൾ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ വന്നുവെന്നാണ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയം അവകാശപ്പെട്ടത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട വിഡിയോകൾ പരിശോധിച്ചതിൽ പ്രെറ്റി ഒരു ഫോൺ കൈവശം വച്ചിരുന്നുവെന്നും അയാളുടെ പക്കൽ തോക്ക് ഇല്ലായിരുന്നുവെന്നുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

