Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'ഇത് തീക്കളി';...

'ഇത് തീക്കളി'; ട്രംപിന്റെ നയങ്ങൾ യു.എസിൽ തൊഴിലില്ലായ്മക്കും സാമ്പത്തിക തകർച്ചക്കും കാരണമാകും; മുന്നറിയിപ്പുമായി ഫെഡറൽ റിസർവ്

text_fields
bookmark_border
ഇത് തീക്കളി; ട്രംപിന്റെ നയങ്ങൾ യു.എസിൽ തൊഴിലില്ലായ്മക്കും സാമ്പത്തിക തകർച്ചക്കും കാരണമാകും; മുന്നറിയിപ്പുമായി ഫെഡറൽ റിസർവ്
cancel

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയംമാറ്റത്തിൽ പ്രതികരിച്ച് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ. ആധുനിക ചരിത്രത്തിൽ ഇത്തരമൊന്ന് തങ്ങൾ കണ്ടിട്ടില്ലെന്ന് പവർ പറഞ്ഞു. അടിസ്ഥാനപരമായ നയംമാറ്റമാണ് ഉണ്ടായതെന്ന് ഇക്കണോമിക് ക്ലബ് ഓഫ് ചിക്കാഗോ സംഘടിപ്പിച്ച പരിപാടിയിൽ അ​ദ്ദേഹം പറഞ്ഞു.

പ്രതീക്ഷിച്ചതിലും വലിയ തീരുവ വർധനയാണ് ഉണ്ടായത്. തീരുവ സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നത് നീണ്ടുനിൽക്കുന്ന സാമ്പത്തിക തകർച്ചക്ക് കാരണമാകും. ട്രംപിന്റെ നയങ്ങൾ സാമ്പത്തിക നയങ്ങൾ സമ്പദ്‍വ്യവസ്ഥയെ മോശം വളർച്ചയിലേക്ക് നയിക്കും. ഇത് ഉയർന്ന തൊഴിലില്ലായ്മക്കും പണപ്പെരുപ്പത്തിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഫെഡറൽ റിസർവ് നേരിടാത്ത സാഹചര്യമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരയുദ്ധം കൂടുതൽ ശക്തമാക്കി ചൈനക്കുമേലുള്ള തീരുവ വീണ്ടും യു.എസ് ഉയർത്തിയിരുന്നു. തീരുവ 245 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. ചൈനക്കുമേലുള്ള തീരുവ 245 ശതമാനമാക്കി ഉയർത്തുകയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്ക ഫസ്റ്റ് നയത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

ഗലീലിയം, ജെർമേനിയം പോലുള്ള പല പ്രധാനപ്പെട്ട വസ്തുക്കളുടേയും യു.എസിലേക്കുള്ള കയറ്റുമതിയിൽ ചൈന നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന് വൈറ്റ് ഹൗസ് ആരോപിച്ചിരുന്നു. സൈനിക, ബഹിരാകാശ, സെമികണ്ടക്ടർ വ്യവസായങ്ങൾക്ക് ഈ വസ്തുക്കൾ അത്യാ​ന്താപേക്ഷതിമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഈയാഴ്ച ആറ് ലോഹങ്ങളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തുവെന്നും വൈറ്റ് ഹൗസിന്റെ ആരോപണമുണ്ട്.

നേരത്തെ ബോയിങ് വിമാനങ്ങളുടെ ഇറക്കുമതിക്ക് ചൈന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാ​ജ്യ​ത്തെ വി​മാ​ന​ക്ക​മ്പ​നി​ക​ൾ അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ ബോ​യി​ങ് നി​ർ​മി​ക്കു​ന്ന വി​മാ​ന​ങ്ങ​ൾ വാ​ങ്ങ​രു​തെ​ന്നായിരുന്നു ചൈ​നീസ് സ​ർ​ക്കാ​റിന്റെ ഉ​ത്ത​ര​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us economyDonald TrumpFederal Reserve Bank
News Summary - Fed Chair Powell gives starkest warning yet on potential economic consequences from tariffs
Next Story