
തെരുവുകൾ കീഴടക്കി ട്രംപിനെ പരിഹസിക്കുന്ന 'എഫ്.ഡി.ടി'; വീണ്ടും സജീവമായി തെരഞ്ഞെടുപ്പ് ഗാനം
text_fieldsവാഷിങ്ടൺ: അമേരിക്കയിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡെൻറ വിജയത്തേക്കാൾ ആഘോഷം പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ തോൽവിയിൽ. ട്രംപിെൻറ തോൽവി ആഘോഷിക്കാൻ ജനങ്ങൾ തെരഞ്ഞെടുത്തത് 2016ൽ പുറത്തിറങ്ങിയ വൈജിയുടെ 'എഫ്.ഡി.ടി' ഗാനവും.
പ്രസിഡൻറ് ഡോണൾഡ് ട്രംപിനെ കളിയാക്കിയും പരിഹസിച്ചും പുറത്തിറക്കിയാതാണ് ഗാനം.
യു.എസ് തെരഞ്ഞെടുപ്പിന് കൊടിയേറിയതുമുതൽ എഫ്.ഡി.ടി തെരുവുകളിൽ മുഴങ്ങി തുടങ്ങിയിരുന്നു. എന്നാൽ ട്രംപിെൻറ തോൽവി ഉറപ്പിച്ചതോടെ ബൈഡൻ അനുകൂലികൾ ഗാനം ഏറ്റെടുത്തു. ഇതോടെ ഐ ട്യൂൺസിൽ ഏറ്റവും അധികം കേട്ട ഗാനം എഫ്.ഡി.ടിയായി.
ന്യൂയോർക്ക് അറ്റ്ലാൻഡയിലെ ഒരു സംഘമാണ് വൈറൽ ഗാനം പുറത്തിറങ്ങിയത്. തെരുവുകളിൽ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ വിഡിയോയിൽ പശ്ചാത്തല സംഗീതമായി 'എഫ്.ഡി.ടി' ഗാനവും മുഴങ്ങികേൾക്കുന്നുണ്ട്.
നാലുവർഷം മുമ്പാണ് ഡോണൾഡ് ട്രംപിനെതിരായ ഗാനം സൗണ്ട്ക്ലൗഡിൽ അപ്േലാഡ് ചെയ്തത്. തെരഞ്ഞെടുപ്പ് ദിവസമായ നവംബർ മൂന്നിന് അപ്രതീക്ഷിതമായി ഗാനം വളരെയധികം പേർ തിരഞ്ഞെത്തുകയായിരുന്നുവെന്ന് ബിൽബോർഡ് റിപ്പോർട്ടിൽ പറയുന്നു.
റാപ്പ് ഗായകരായ വൈജിയും നിപ്സി ഹസ്സലും ചേർന്നാണ് ഡോണൾഡ് ട്രംപിനെ പരിഹസിച്ച് ഗാനം പുറത്തിറക്കിയത്. നിപ്സി ഹസ്സൽ 2016ൽ വെടിയേറ്റ് മരിച്ചിരുന്നു. 2020ലെ തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വീണ്ടും മത്സര രംഗത്തെത്തിയതോടെ 'എഫ്.ഡി.ടി' യുടെ പല ഭാഗങ്ങളും ട്വിറ്ററിൽ പ്രചരിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
