പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യക്ക് പൂർണ പിന്തുണ; അപലപിച്ച് എഫ്.ബി.ഐ
text_fieldsവാഷിങ്ടൺ: പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യക്കുള്ള പിന്തുണ ആവർത്തിച്ച് എഫ്.ബി.ഐ. ഡയറക്ടർ കാഷ് പട്ടേലാണ് പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയത്. ഭീകരതയുടെ തിന്മകളിൽ നിന്നും ലോകം നേരിടുന്ന ഭീഷണികളെ ഓർമപ്പെടുത്തുന്നതാണ് സംഭവമെന്ന് അദ്ദേഹം പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുകയാണ്. ഇന്ത്യൻ സർക്കാറിനുള്ള പിന്തുണ തുടരും. ഭീകരവാദമെന്ന തിന്മയിൽ നിന്ന് ലോകം നേരിടുന്ന ഭീഷണികളെ ഓർമപ്പെടുത്തുന്നതാണ് പുതിയ സംഭവമെന്നും കാഷ് പട്ടേൽ പറഞ്ഞു. ഇന്ത്യൻ സർക്കാറിനുള്ള പിന്തുണ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
നേരത്തെ പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയെ പിന്തുണച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് ട്രംപ് ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോൺ സംഭാഷണത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, ഇന്ത്യ-പാകിസ്താൻ തർക്കത്തിൽ ഇടപെടാനില്ലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. 1500 വർഷമായി ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം നിലനിൽക്കുന്നുണ്ട്. അവർ തന്നെ അത് പരിഹരിക്കട്ടെയെന്നായിരുന്നു ട്രംപിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

