പഞ്ചാബിലുടനീളം നടന്ന നിരവധി ഭീകരാക്രമണങ്ങൾ: പ്രതിയെ അറസ്റ്റ് ചെയ്ത് എഫ്.ബി.ഐ
text_fieldsന്യൂയോർക്: പഞ്ചാബിലുടനീളം നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ പൊലീസ് തിരയുന്ന പ്രതിയെ അറസ്റ്റ് ചെയ്ത് അമേരിക്കൻ അന്വേഷണ ഏജൻസി എഫ്.ബി.ഐ.
പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുമായി സഹകരിച്ചെന്ന് ആരോപണമുള്ള ഹർപ്രീത് സിങ് എന്ന ഹാപ്പി പാസിയ എന്ന ജോറയെ ആണ് കുടിയേറ്റ- കസ്റ്റംസ് വിഭാഗവുമായി സഹകരിച്ച് യു.എസ് നഗരമായ സാക്രമന്റോയിൽ എഫ്.ബി.ഐ പിടികൂടിയത്.
രണ്ട് അന്താരാഷ്ട്ര ഭീകരസംഘടനകളുമായി ബന്ധമുള്ള ഹർപ്രീത് നിയമവിരുദ്ധമായാണ് യു.എസിലെത്തിയതെന്നും പിടികൂടാതിരിക്കാൻ എളുപ്പം കളയാവുന്ന ഫോണുകളാണ് ഉപയോഗിച്ചിരുന്നതെന്നും എഫ്.ബി.ഐ എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

