Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫേസ്​ബുക്ക്​ വിഡിയോ...

ഫേസ്​ബുക്ക്​ വിഡിയോ തുണയായി; 70 വർഷത്തിനു ശേഷം അബ്​ദുൽ ഖുദ്ദൂസ്​ മാതാവിനെ കണ്ടു

text_fields
bookmark_border
ഫേസ്​ബുക്ക്​ വിഡിയോ തുണയായി; 70 വർഷത്തിനു ശേഷം അബ്​ദുൽ ഖുദ്ദൂസ്​ മാതാവിനെ കണ്ടു
cancel

ധാ​ക്ക: പ്രാ​യം 80ക​ളി​ൽ നി​ൽ​ക്കു​ന്ന അ​ബ്​​ദു​ൽ ഖു​ദ്ദൂ​സ്​ മു​ൻ​സി പ​തി​റ്റാ​ണ്ടു​ക​ളാ​യി കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു ത​ന്നെ നൊ​ന്തു​പെ​റ്റ മാ​താ​വി​നെ ഒ​രു നോ​ക്കു കാ​ണാ​ൻ. പ്ര​തീ​ക്ഷ​ക​ളു​ടെ അ​വ​സാ​ന തു​രു​മ്പും അ​വ​സാ​നി​ച്ചെ​ന്നു​റ​പ്പി​ച്ച സ​മ​യ​ത്ത്​ സ​മൂ​ഹ​മാ​ധ്യ​മം അ​യാ​ൾ​ക്ക്​ തു​ണ​യാ​യി. നീ​ണ്ട ഇ​ട​വേ​ള​ക്കു ശേ​ഷം 82ാം വ​യ​സ്സി​ൽ അ​യാ​ൾ മാ​താ​വി​ൻെ​റ ചാ​ര​ത്തെ​ത്തി, മ​തി​വ​രു​വോ​ളം ക​ണ്ടു.

10ാം വ​യ​സ്സി​ൽ ബ​ന്ധു​വി​നൊ​പ്പം താ​മ​സി​ക്കാ​ൻ വി​ട്ട​താ​യി​രു​ന്നു അ​ബ്​​ദു​ൽ ഖു​ദ്ദൂ​സി​നെ. ആ ​വീ​ട്ടി​ൽ​നി​ന്ന്​ വൈ​കാ​തെ ഓ​ടി​​പ്പോ​ന്ന ബാ​ല​ന്​ പി​ന്നീ​ട്​ കു​ടും​ബ​വു​മാ​യി ബ​ന്ധം​വി​ട്ടു. സ​ഹോ​ദ​രി​മാ​രാ​യ ര​ണ്ടു​പേ​രാ​യി​രു​ന്നു പി​ന്നീ​ട്​ ദ​ത്തെ​ടു​ത്ത​ത്. മു​തി​ർ​ന്ന്​ വ​ലി​യ വ്യ​ക്തി​യാ​കു​ക​യും കു​ട്ടി​ക​ളു​ടെ പി​താ​വാ​കു​ക​യും ചെ​യ്​​തി​ട്ടും കു​ടും​ബ​വു​മാ​യി ചേ​രാ​ൻ അ​ബ്​​ദു​ൽ ഖു​ദ്ദൂ​സി​നാ​യി​ല്ല. എ​ന്നാ​ൽ, അ​ടു​ത്തി​ടെ ഒ​രു വ്യ​വ​സാ​യി 82കാ​ര​ൻെ​റ ഫോ​​ട്ടോ​ വെ​ച്ച്​ മാ​താ​പി​താ​ക്ക​ളെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യം തേ​ടി വി​ഡി​യോ ഫേ​സ്​​ബു​ക്കി​ലി​ടു​ക​യാ​യി​രു​ന്നു.

ഗ്രാ​മ​​ത്തി​ൻെ​റ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും പേ​രു​ക​ൾ ശ്ര​ദ്ധി​ച്ച​വ​ർ വൈ​കാ​തെ എ​ല്ലാം ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം മാ​താ​വി​നെ​യും സ​ഹോ​ദ​രി​യെ​യും നി​റ​ക​ണ്ണു​ക​ളോ​ടെ അ​യാ​ൾ ക​ണ്ടു. മു​ഖാ​മു​ഖം നി​ന്ന്​ ഇ​രു​കൈ​ക​ളും ചേ​ർ​ത്തു​പി​ടി​ച്ച്​ മാ​താ​വും മ​ക​നും ഏ​റെ നേ​രം ക​ര​ഞ്ഞു, സ​ന്തോ​ഷം ക​ണ്ണീ​രാ​യി പെ​യ്​​തു. നൂ​റു​ക​ണ​ക്കി​ന്​ നാ​ട്ടു​കാ​രും സാ​ക്ഷി​ക​ളാ​യി.

Show Full Article
TAGS:viral news 
News Summary - Fb Video Reunites Bangladesh Man, 82, With Mom After 70 Years
Next Story