അമ്മയെയും ഭാര്യയെയും സഹോദരിയെയും മൂന്ന് കുട്ടികളെയും കൊലപ്പെടുത്താൻ പിതാവിന്റെ ശ്രമം
text_fieldsബ്രസീലിയ: ഭാര്യയെയും മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതിക്കായി ബ്രസീൽ പോലീസ് തിരച്ചിൽ തുടരുന്നു. 39 വയസ്സുള്ള ഒരു സ്ത്രീയും മൂന്ന് കുട്ടികളും ഏഴും ആറും വയസ്സുള്ള ഇരട്ടക്കുട്ടികൾ, ഭർത്താവ്, സഹോദരീഭർത്താക്കന്മാർ എന്നിവരെ കാണാതായതായി പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു.
പിന്നീട് ഗോയാസ്, മിനാസ് ഗെറൈസ് എന്നീ സ്ഥലങ്ങളിൽ നിന്ന് ഈ കുടുംബത്തിന്റെ രണ്ട് കാറുകൾ കണ്ടെത്തി. മൂന്ന് കുട്ടികളടക്കം ആറ് പേരുടെ കത്തിക്കരിഞ്ഞ മൃതദേഹ അവശിഷ്ടങ്ങളും കണ്ടെടുത്തു.
ബുധനാഴ്ച ഉച്ചതിരിഞ്ഞ്, ഫെഡറൽ ഡിസ്ട്രിക്റ്റിലെ പ്ലാനാൽറ്റിന ഏരിയയിലെ ഒരു വീട്ടിൽ ഏഴാമത്തെ മൃതദേഹം കണ്ടെത്തിയതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇരകളിൽ ചിലരെ ബന്ദികളാക്കിയതായി പൊലീസ് പറഞ്ഞു.
അമ്മയെയും ഭാര്യയെയും സഹോദരിയെയും മൂന്ന് കുട്ടികളെയും കൊലപ്പെടുത്താൻ പിതാവിന്റെ ശ്രമംകുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരകളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോയിട്ടുണ്ടോ എന്ന് അന്വഷിക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

