സൽമാൻ റുഷ്‌ദിക്ക് നേരെയുള്ള ആക്രമണം: പ്രതികരിക്കാൻ വിസമ്മതിച്ച് പ്രതിയുടെ കുടുംബം
text_fieldsബെയ്റൂത്ത്: മാധ്യമങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ച് നോവലിസ്റ്റ് സൽമാൻ റുഷ്‌ദിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയുടെ കുടുംബം. ന്യൂയോർക്കിൽ വെള്ളിയാഴ്ച നടന്ന ആക്രമണത്തിലെ പ്രതി ലബനീസ് വംശജനായ ന്യൂജേഴ്സിയിലെ ഹാദി മതർ (24) ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു.
ഇയാളുടെ പിതാവ് തെക്കൻ ലെബനനിലെ വീട് അടച്ച് പൂട്ടി കഴിയുകയാണെന്നും ആരോടും സംസാരിക്കാൻ തയ്യാറാകുന്നില്ലെന്നും ടൗൺ മേയർ അലി തെഫെ പറഞ്ഞു. ലബനനിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ മതറിന്റെ മാതാപിതാക്കൾ പിന്നീട് ലബനിലേക്ക് തിരിച്ചു പോയിരുന്നു.
മതർ അമേരിക്കയിൽ തന്നെയാണ് ജനിച്ചുവളർന്നത്. "പിതാവ് ഇപ്പോൾ നാട്ടിലുണ്ട്. എന്നാൽ, ആരോടും ഇതേക്കുറിച്ച് സംസാരിക്കുന്നില്ല. വീടടച്ച് ഉള്ളിൽ കഴിയുകയാണ്. ഞങ്ങൾ ഒരുപാട് ശ്രമിച്ചെങ്കിലും സംസാരിക്കാൻ കൂട്ടാക്കുന്നില്ല' - മേയർ അലി തെഫെ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

