Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫലസ്​തീനിൽ...

ഫലസ്​തീനിൽ ഫത്ഹ്​-ഹമാസ്​ അനുരഞ്​ജനം

text_fields
bookmark_border
ഫലസ്​തീനിൽ ഫത്ഹ്​-ഹമാസ്​ അനുരഞ്​ജനം
cancel
camera_alt

ഹമാസ്​ രാഷ്​ട്രീയകാര്യ മേധാവി ഇസ്​മായിൽ ഹനിയ്യയും ഫത്​ഹ്​ നേതാവ്​ മഹ്​മൂദ്​ അബ്ബാസും 

അങ്കാറ: അറബ്​ രാഷ്​ട്രങ്ങൾ ഇസ്രായേലുമായുള്ള ബന്ധം സ്ഥാപിക്കുന്നതിനിടെ ഫലസ്​തീനിലെ ഏറ്റവും വലിയ രണ്ട്​ സംഘടനകളായ ഫത്​ഹും ഹമാസും ഒത്തുതീർപ്പിലെത്തി. തുർക്കിയിൽ നടന്ന ചർച്ചയിലാണ്​ വെസ്​റ്റ്​ ബാങ്കിൽ അധികാരത്തിലുള്ള ഫത്ഹും ഗസ്സയിൽ ഭരണത്തിലുള്ള ഹമാസും ധാരണയിലെത്തിയത്​.

ഫത്​ഹ്​ നേതാവ്​ മഹ്​മൂദ്​ അബ്ബാസും ഹമാസ്​ രാഷ്​ട്രീയകാര്യ മേധാവി ഇസ്​മായിൽ ഹനിയ്യയും ഒത്തുതീർപ്പ്​ അംഗീകരിച്ചു. ആറു​ മാസത്തിനകം ഫലസ്​തീനിൽ തെരഞ്ഞെടുപ്പ്​ നടത്താനും തീരുമാനിച്ചു. 2006നു​​ശേഷം ആദ്യമാണ്​ ഫലസ്​തീനിൽ തെരഞ്ഞെടുപ്പിന്​ കളമൊരുങ്ങുന്നത്. അന്ന്​ നടന്ന തെരഞ്ഞെടുപ്പിൽ ഹമാസ്​ അട്ടിമറി വിജയം നേടുകയായിരുന്നു. ഇപ്രാവശ്യം ഞങ്ങൾ യഥാർഥ പരിഹാരത്തിലെത്തിയതായി ഹമാസി​െൻറ മുതിർന്ന നേതാവ്​ സാലിഹ്​ അൽ അറൗറി പറഞ്ഞു.

ഭിന്നിപ്പ്​ ദേശീയ ലക്ഷ്യ​ത്തെ ബാധിക്കുമെന്നും ഒരുമിച്ച്​ പ്രവർത്തിക്കാൻ തീരുമാനിച്ചതായും അദ്ദേഹം വ്യക്​തമാക്കി. ജറൂസലം, ഉപരോധത്തിലുള്ള ഗസ്സ എന്നിവിടങ്ങളിൽ അടക്കം തെരഞ്ഞെടുപ്പ്​ നടക്കുമെന്ന്​ ഫത്ഹ്​ കേന്ദ്ര കമ്മിറ്റി അംഗം അസ്സം അൽ അഹ്​മദ്​ പറഞ്ഞു. ജറൂസലം ഉൾപ്പെടുത്താതെ തെരഞ്ഞെടുപ്പുണ്ടാകില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. ഇസ്​തംബൂളിൽ രണ്ടു ദിവസമായി ഹമാസും ഫത്ഹും തമ്മിൽ നടന്ന ചർച്ചകളിൽ പൊതുതെരഞ്ഞെടുപ്പ്​ നടത്താൻ ധാരണയിലെത്തിയതായും ദേശീയ ​െഎക്യം ഉറപ്പാക്കാനുള്ള എല്ലാ നടപടികൾക്കും തയാറാണെന്നും ഫലസ്​തീൻ അതോറിറ്റി പ്രധാനമന്ത്രി മുഹമ്മദ്​ ഷത്തയ്യ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineHamasFath
Next Story