കുടുംബത്തിന്റെ കമ്യൂണിസ്റ്റ് ബന്ധം: അമേരിക്കയിൽ പഠിക്കാനെത്തിയ ചൈനീസ് വിദ്യാർഥിയെ ചോദ്യം ചെയ്ത് തിരിച്ചയച്ചു
text_fieldsഹൂസ്റ്റൺ യൂനിവേഴ്സിറ്റി
വാഷിങ്ടൺ: കുടുംബത്തിന്റെ കമ്യൂണിസ്റ്റ് ബന്ധത്തിന്റെ പേരിൽ അമേരിക്കയിലെ ഹൂസ്റ്റൺ യൂനിവേഴ്സിറ്റിയിൽ പഠിക്കാനെത്തിയ ചൈനീസ് വിദ്യാർഥിയെ അമേരിക്ക തിരിച്ചയച്ചു.
സ്കോളർഷിപ്പോടെ അമേരിക്കയിൽ പഠിക്കാനായി 29 മണിക്കൂർ നീണ്ട വിമാനയാത്രക്കു ശേഷം ടെക്സാസ് വിമാന ത്താവളത്തിലിറങ്ങിയ 22 കാരനായ ചൈനീസ് വിദ്യാർത്ഥിയെയാണ് അമേരിക്ക 36 മണിക്കൂറിനു ശേഷം നീണ്ട ചോദ്യം ചെയ്യലിനുശേഷം രാജ്യത്തേക്ക് തിരിച്ചയച്ചത്.
ഗു എന്ന കൂടുംബപേരിൽ അറിയപ്പെടുന്ന വിദ്യാർഥിയുടെ പിതാവ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാണൈന്ന കാരണത്താലാണ് പഠിക്കാൻ അനുവദിക്കാനോ അഞ്ച് വർഷത്തേക്ക് അമേരിക്കയിൽ പ്രവേശിക്കാനോ അനുവദിക്കാതെ തിരിച്ചയച്ചത്.
സാധാരണ അസ്വാൻസ്ഡ് ടെക്നോളജി ഒക്കെ പഠിക്കാനെത്തുന്ന ചൈനീസ് വിദ്യർഥികളെയാണ് അമേരിക്ക ചോദ്യം ചെയ്യുന്നത്. എന്നാൽ ഗു ഹ്യുമാനിറ്റീസ് പഠിക്കാനാണ് അമേരിക്കയിലെത്തിയത്.
ഗു അടക്കം പല ചൈനീസ് വിദ്യാർഥികൾക്കും ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ആരോപിച്ച ബീജിങ് വിദ്യാർഥിയെ മണിക്കൂറുകൾ ചോദ്യം ചെയ്ത് പീഡിപ്പിക്കുകയും തിരിച്ചയക്കുകയും ചെയ്ത നടപടിയെ അപലപിച്ചു. പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ ഇത്തരത്തിലുള്ള നയമാറ്റത്തെയും ബീജിങ് അപലപിച്ചു.
ചൈനയിലെ ആയിരക്കണക്കിന് വിദ്യാർഥികളെ താൻ അമേരിക്കയിലേക്ക് സ്വാഗതം ചെയ്തു എന്ന് അവകാശപ്പെട്ട ട്രംപ് അതേ സമയം ഇത്തരം നടപടികളിലുടെ വിളാർഥികളുടെ അവകാശം നിഷേധിക്കുക്കും അവരെയും അവരുടെ കുടുംബത്തെയും സാമ്പത്തികമായി തകർക്കുകയും ചെയ്യുകയാണെന്നും ചൈന ആരോപിക്കുന്നു.
അതേസമയം അമേരിക്കയിൽ ചില ഉന്നത ഉദ്യോഗസ്ഥരും നിയമവിദഗ്ധരും ഈ നടപടിയെ ന്യായീകരിക്കുന്നു. ചൈനീസ് വിദ്യാർഥികളെ മൊത്തത്തിൽ വിലക്കണമെന്നാണ് ഇവരുടെ അഭിപ്രായം.
പത്തിലേറെ ചൈനീസ് വിദ്യാർഥികളെ ഇത്തരത്തിൽ ചോദ്യം ചെയ്യുകയും തിരിച്ചയക്കുകയും ചെയ്തതായി ന്നമേരിക്കയിലെ ചൈനീസ് എംബസി പറയുന്നു. ചൈനീസ് വിദ്യാർഥികളെ ഒറ്റപ്പെടുത്തുകയും മാനസികമായും ശാരീരികമാകും പീഡിപ്പിക്കുകയാണെന്നും അവർ പറഞ്ഞു. വിദ്യാർഥികളെ ചെറിയ തണുപ്പുള്ള മുറികളിൽ കമ്പിളി പോലും നൽകാതെ മണിക്കൂറുകളോളം നിർത്തി പീഡിപ്പിച്ചതായും എംബസി വാർത്താ കുറിപ്പിൽ ആരോപിച്ചു.
ഗു എന്ന വിദ്യാർത്ഥിയുടെ മൊബൈലും ലാപ്ടോപ്പും പരിശോധിച്ചാണ് കുട്ടംബത്തിന്റെ കമ്യൂണിസ്റ്റ് ബന്ധം കണ്ടെത്തി ചോദ്യം ചെയ്ത് തിരിച്ചയച്ചത്. 10 മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷം യാതൊരു കാരണവും പറയാതെയാണ് അമേരിക്ക ചെനീസ് വിദ്യാർഥിയെ തിരിച്ചയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

