Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാപിറ്റോൾ ആക്രമണം; ട്രംപിന്‍റെ ഫേസ്ബുക്, ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ചു

text_fields
bookmark_border
24 മണിക്കൂർ നേരത്തേക്ക് ട്രംപിനെ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് വിലക്കുമെന്ന് ഫേസ്ബുക്, ട്രംപിന്‍റെ ട്വിറ്റർ അക്കൗണ്ട് 12 മണിക്കൂർ നേരത്തേക്കാണ് മരവിപ്പിച്ചത്
കാപിറ്റോൾ ആക്രമണം; ട്രംപിന്‍റെ ഫേസ്ബുക്, ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ചു
cancel

സാൻഫ്രാൻസിസ്കോ: യു.എസ് പാർലമെന്‍റിൽ ട്രംപ് അനുകൂലികൾ ഇരച്ചുകയറി അതിക്രമം നടത്തിയതിന് സംഭവത്തിന് പിന്നാലെ ട്രംപിന്‍റെ ഫേസ്ബുക്, ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ചു. ട്രംപിന്‍റെ മൂന്ന് ട്വീറ്റുകൾ മറച്ച ട്വിറ്റർ ഇവ നീക്കംചെയ്യാനും ആവശ്യപ്പെട്ടു.

നിയമാവലി ലംഘിച്ചതിനാൽ 24 മണിക്കൂർ നേരത്തേക്ക് ട്രംപിനെ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് വിലക്കുമെന്ന് ഫേസ്ബുക് അറിയിച്ചു. ട്വിറ്റർ ട്രംപിന്‍റെ അക്കൗണ്ട് 12 മണിക്കൂർ നേരത്തേക്കാണ് മരവിപ്പിച്ചത്. അക്രമത്തിന് പ്രേരിപ്പിക്കുന്ന ട്വീറ്റുകൾ ഒഴിവാക്കിയില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിച്ചത് നീട്ടുമെന്നും മുന്നറിയിപ്പ് നൽകി.

യു.എസ് പാർലമെന്‍റിൽ ട്രംപ് അനുകൂലികൾ അതിക്രമിച്ചു കയറിയുണ്ടായ ഏറ്റുമുട്ടൽ യു.എസിനെയാകെ ഞെട്ടിച്ചിരുന്നു. വെടിവെപ്പിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്‍റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്ത് കടന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story