എഫ്-16 വിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു; അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് -VIDEO
text_fieldsപോളണ്ടിൽ നടന്ന എഫ് 16 വിമാനപകടം
വാഴ്സോ: പോളിഷ് എയർഫോഴ്സിന്റെ എഫ്-16 വിമാനം തകർന്ന് പൈലറ്റ് മരിച്ചു. എയർഷോയുടെ പരിശീലനത്തിനിടെയാണ് ആർമി പൈലറ്റ് മരിച്ചത്. അപകടത്തിൽ പൈലറ്റ് മരിച്ച വിവരം പോളിഷ് ഉപപ്രധാനമന്ത്രി സ്ഥിരീകരിച്ചു. എയർഫോഴ്സ് ഷോക്കിടെയാണ് അപകടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ആകാശത്ത് അഭ്യാസപ്രകടനം നടത്തുന്നതിനിടെ വിമാനം തകർന്നു വീഴുകയായിരുന്നു. തീപിടിച്ചതിന് ശേഷം വിമാനം മീറ്ററുകൾ സഞ്ചരിക്കുന്നതിനിടെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. 31 ടാക്ടിക്കൽ എയർബേസിൽ നിന്നുള്ള യുദ്ധവിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മറ്റാർക്കും പരിക്കേറ്റിട്ടില്ല.
ഈയാഴ്ച അവസാനത്തോടെയാണ് എയർ ഷോ നടക്കാനിരുന്നത്. "അപകടസ്ഥലത്താണ് താൻ ഇപ്പോൾ ഉള്ളത്. എഫ്-16 വിമാനാപകടത്തിൽ, പോളിഷ് ആർമിയിലെ ഒരു പൈലറ്റ് മരിച്ചു, എപ്പോഴും സമർപ്പണത്തോടെയും വലിയ ധൈര്യത്തോടെയും തന്റെ രാജ്യത്തെ സേവിച്ച ഒരു ഉദ്യോഗസ്ഥനാണ് അദ്ദേഹം. പൈലറ്റിന്റെ ഓർമ്മകൾക്ക് മുന്നിൽ ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. കുടുംബത്തിനും പ്രിയപ്പെട്ടവർക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

