'അസാധാരണരായ മനുഷ്യർ'-പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും അസിം മുനീറിനെയും പ്രശംസിച്ച് ഡൊണാൾഡ് ട്രംപ്
text_fieldsഫോട്ടോ കടപ്പാട് എ.എഫ്.പി
വാഷിംങ്ടൺ: ഇസ്ലാമാബാദിൽ നടന്ന അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചതിന് പാകിസ്താൻ നേതൃത്വത്തെ വാനോളം പുകഴ്ത്തി ഡൊണാൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് പ്രസ്താവന നടത്തിയത്.
മിഡിൽ ഈസ്റ്റിലെ ആറാഴ്ച നീണ്ടുനിന്ന സംഘർഷം അവസാനിപ്പിക്കുന്നതിനായുളള ചർച്ചക്ക് പാകിസ്താൻ മുൻകൈയെടുത്തതിന്, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും ഡൊണാൾഡ് ട്രംപ് പ്രശംസിച്ചത്. ഈ ചർച്ചകൾ സംഘടിപ്പിക്കുന്നതിൽ ഷെഹ്ബാസ് ഷെരീഫും അസിം മുനീറും കാണിച്ച 'കഴിവുറ്റ നേതൃത്വത്തെയും ആതിഥേയത്വത്തെയും' ട്രംപ് അഭിനന്ദിച്ചു.
2025-ൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഉണ്ടായേക്കാമായിരുന്ന വലിയൊരു ആണവയുദ്ധം തടയാൻ താൻ ഇടപെട്ടതായി ട്രംപ് വീണ്ടും അവകാശപ്പെടുന്നുണ്ട്. 'അവർ വളരെ അസാധാരണരായ മനുഷ്യരാണ്, ഇന്ത്യയും പാകിസ്താനും തമ്മിൽ ഉണ്ടായേക്കാമായിരുന്ന ആ യുദ്ധത്തിൽ 30 മുതൽ 50 ദശലക്ഷം വരെ ജീവൻ രക്ഷിച്ചതിന് അവർ എനിക്ക് നിരന്തരം നന്ദി പറയുന്നു. അത് കേൾക്കുന്നത് എനിക്ക് എപ്പോഴും സന്തോഷമാണ്' ട്രംപ് കുറിച്ചു.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചതിന്റെ ബഹുമതി യു.എസ് പ്രസിഡന്റ് ആവർത്തിച്ച് അവകാശപ്പെട്ടിട്ടുണ്ട്. വെടിനിർത്തലിൽ മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിരന്തരം നിഷേധിച്ചിട്ടുമുണ്ട്.
അസിം മുനീറിനെ തന്റെ 'ഏറ്റവും പ്രിയപ്പെട്ട ഫീൽഡ് മാർഷൽ' എന്നാണ് ട്രംപ് ഇടക്കിടെ വിശേഷിപ്പിക്കുന്നത്. 2025 ജൂണിൽ മുനീറിനായി വൈറ്റ് ഹൗസിൽ ട്രംപ് പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു. ഒരു വിദേശ സൈനിക മേധാവിക്ക് വൈറ്റ് ഹൗസിൽ ഇത്തരമൊരു സ്വീകരണം ലഭിക്കുന്നത് അപൂർവമാണ്.
ഇറാൻ തന്റെ ആണവ പദ്ധതികളെ ഉപേക്ഷിക്കാൻ തയ്യാറാകാത്തതാണ് ചര്‍ച്ചകള്‍ തകരാൻ കാരണം എന്ന് ട്രംപും വാൻസും ആരോപിച്ചപ്പോൾ, തെഹ്റാൻ അതിനെ 'അസംബന്ധം' എന്നാണ് വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

