Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സത്യം വളച്ചൊടിക്കുന്നു; ​ബ്രിട്ടനിൽ പരിസ്ഥിതി പ്രവർത്തകർ പത്ര അച്ചടി തടഞ്ഞു
cancel
Homechevron_rightNewschevron_rightWorldchevron_rightസത്യം...

സത്യം വളച്ചൊടിക്കുന്നു; ​ബ്രിട്ടനിൽ പരിസ്ഥിതി പ്രവർത്തകർ പത്ര അച്ചടി തടഞ്ഞു

text_fields
bookmark_border

ലണ്ടൻ: പാരിസ്ഥിതിക പ്രശ്​നങ്ങളെയും കാലാവസ്ഥ മാറ്റത്തെയും കുറിച്ച വാർത്തകൾ വളച്ചൊടിക്കുന്നുവെന്ന്​ ആരോപിച്ച്​ ബ്രിട്ടനിൽ പരിസ്​ഥിതി പ്രവർത്തകർ പത്ര അച്ചടിയും വിതരണവും തടഞ്ഞു.

റൂപർട്ട് മർഡോക്കി​െൻറ ന്യൂസ്​ കോർപറേഷ​െൻറ രണ്ട്​ പ്രിൻറിങ്​ പ്ലാൻറുകളാണ്​ ഉപരോധിച്ചത്​. മർഡോക്കി​െൻറ ഉടമസ്ഥതയിലുള്ള ദ സൺ, ദ ടൈംസ്​ എന്നിവക്കൊപ്പം ഡെയ്​ലി ടെലിഗ്രാഫ്, ഡെയ്​ലി മെയ്​ൽ, ഫിനാൻഷ്യൽ ​ൈടംസ്​ എന്നീ പത്രങ്ങളുടെ വിതരണം തടസ്സപ്പെട്ടു. വടക്കൻ ലണ്ടനിലെ ബ്രോക്​സ്​ബോൺ, വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ നോസ്​ലി എന്നിവിടങ്ങളിലെ പ്രിൻറിങ്​ പ്ലാൻറുകളുടെ പ്രവർത്തനം 'എക്​സ്​റ്റിങ്​ഷൻ റെബല്യൻ' പരിസ്ഥിതി കൂട്ടായ്​മയാണ്​ തട​സ്സപ്പെടുത്തിയത്​. പ്ലാൻറുകൾക്കു​ മുന്നിൽ വാഹനങ്ങൾ നിർത്തിയിട്ടും മുളവേലി കെട്ടിയുമായിരുന്നു പ്രതിഷേധം​.

പാരിസ്ഥിതിക, കാലാവസ്ഥ അടിയന്തര സാഹചര്യങ്ങൾ കൃത്യമായി റിപ്പോർട്ട്​ ചെയ്യാതിരിക്കുകയും, വ്യക്തിപരവും രാഷ്​ട്രീയപരവുമായ അജണ്ടകൾക്ക്​ അനുസരിച്ച്​ വളച്ചൊടിച്ച്​ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിനാലാണ്​ വിതരണം തടസ്സപ്പെടുത്തിയതെന്ന് എക്​സ്​റ്റിങ്​ഷൻ റെബല്യൻ സംഘം വ്യക്തമാക്കി. ബ്രോക്​സ്​ബോൺപ്ലാൻറിന്​ മുന്നിൽ തടസ്സം സൃഷ്​ടിച്ച 13 പരിസ്ഥിതി പ്രവർത്തകരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

എന്നാൽ, പത്ര വിതരണം നടത്താൻ സാധിച്ചില്ല. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമെന്ന്​ പ്രിൻറിങ്​ പ്ലാൻറുകളുടെ ഉടമകളായ ന്യൂസ്​​പ്രി​േൻറഴ്​സ്​ വ്യക്തമാക്കി. മാധ്യമ സ്വാതന്ത്ര്യത്തിനും സമൂഹത്തിനും ജനാധിപത്യത്തിനും നേരെയുള്ള ആ​​ക്രമണമാണ്​ പ്രക്ഷോഭമെന്നും സ്വീകാര്യമല്ലെന്നും ആഭ്യന്തര സെക്രട്ടറി പ്രീതി പ​േട്ടൽ പറഞ്ഞു.

കാലാവസ്ഥ വ്യതിയാനത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട്​ കഴിഞ്ഞ തിങ്കളാഴ്​ച മുതൽ നിസ്സഹരണം സമരം ആരംഭിച്ച എക്​സ്​റ്റിങ്​ഷൻ റെബല്യൻ നിരവധി റോഡുകളിലും പാലങ്ങളിലും വാഹനങ്ങൾ തടഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rupert Murdochthe Sun
Next Story