Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Anthony Fauci
cancel
Homechevron_rightNewschevron_rightWorldchevron_rightവാക്​സിൻ ഇടവേള...

വാക്​സിൻ ഇടവേള നീട്ടുന്നത്​​ കോവിഡ്​ വകഭേദങ്ങൾ ബാധിക്കാനിടയാക്കും -ഡോ. ഫൗചി

text_fields
bookmark_border

വാഷിങ്​ടൺ: കോവിഡ് പ്രതിരോധ വാക്​സിൻെറ രണ്ട്​ ഡോസുകൾ തമ്മിലെ ഇടവേള നീട്ടുന്നത് കൊറോണ വൈറസിൻെറ വകഭേദങ്ങളിലൊന്ന്​ ആളുകളിൽ ബാധിക്കാൻ കാരണമാകുമെന്ന്​​ അമേരിക്കൻ പ്രസിഡൻറിൻെറ മെഡിക്കൽ ഉപദേഷ്​ടാവും കോവിഡ്​ പ്രതിരോധ വിദഗ്​ധനുമായ ഡോ. ആൻറണി ഫൗചി. മോദി സർക്കാറിൻെറ പുതുക്കിയ മാർഗനിർദേശങ്ങളുടെ അടിസ്​ഥാനത്തിൽ കോവിഷീൽഡ്​ ഡോസുകൾ തമ്മിലെ ഇടവേള നീട്ടിയത്​ സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'എം‌.ആർ.‌എൻ.‌എ സാ​ങ്കേതികത അടിസ്​ഥാനമാക്കിയുള്ള വാക്സിനുകളായ ഫൈസറിൻെറയും മോഡേണയുടെയും ഇടവേള യഥാക്രമം മൂന്നും നാലും ആഴ്​ചയാണ്​. ഇത് നീട്ടിയാൽ പുതിയ ഏതെങ്കിലും കൊറോണ വൈറസ്​ വകഭേദങ്ങൾക്ക്​ ആളുകൾ ഇരയാകാൻ സാധ്യതയുണ്ട്​.

ബ്രിട്ടനിൽ ഇടവേള നീട്ടിയത് നമ്മൾ കണ്ടു. ആ കാലയളവിൽ പലർക്കും രോഗം ബാധിച്ചു. അതിനാൽ മുൻ നിശ്ചയിച്ച കാലയളവിൽ തന്നെ നൽകുകയാണ്​ നല്ലത്​. എന്നാൽ, ഇന്ത്യയിൽ വാക്​സിൻ ലഭ്യത കുറവാണ്​. അതാണ്​ ഡോസുകൾക്കിടയിലെ ഇടവേള നീട്ടാൻ കാരണമായത്​' -ഫൗചി വിശദീകരിച്ചു.

കഴിഞ്ഞമാസമാണ്​ ഇന്ത്യയിൽ കോവിഷീൽഡിന്‍റെ രണ്ടു ഡോസുകൾ തമ്മിലെ ഇടവേള ദീർഘിപ്പിക്കാൻ​ വിദഗ്​ധ സമിതി നിർദേശം നൽകിയത്​. 12 മുതൽ 16 ആഴ്​ചകളുടെ ഇടവേളയിൽ രണ്ടാം ഡോസ്​ വാക്​സിൻ നൽകിയാൽ മതിയെന്നായിരുന്നു നിർദേശം. അതേസമയം, കോവാക്​സിന്‍റെ ഇടവേളകളിൽ മാറ്റം വരുത്തിയിരുന്നില്ല. അത്​ നാലു മുതൽ ആറ്​ ആഴ്​ചയായി തുടരുന്നു​.

കോവിഷീൽഡ്​ വാക്​സിന്‍റെ ഇടവേള വർധിപ്പിക്കുന്നത്​ ശരീരത്തിലെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ ഗുണകരമാകുമെന്നാണ്​ സമിതി അറിയിച്ചത്​. കോവിഡ്​ രോഗമുക്തർക്ക്​ ആറുമാസത്തിന്​ ശേഷം വാക്​സിൻ നൽകിയാൽ മതിയെന്നും നിർദേശത്തിലുണ്ടായിരുന്നു.

രണ്ട്​ തവണയാണ്​ കോവിഷീൽഡ്​ വാക്​സിൻ ​േഡാസുകളുടെ ഇടവേള നീട്ടിയത്​​​. മാർച്ചിൽ ഇടവേള 28 ദിവസത്തിൽനിന്ന്​ ആറ്​-എട്ട്​ ആഴ്ചയായി ദീർഘിപ്പിച്ചിരുന്നു. അതാണ്​ പിന്നീട്​ 12-16 ആഴ്​ചയാക്കി നീട്ടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anthony Faucicovid19
News Summary - Extending the vaccine interval can affect covid variants -Dr. Fauchi
Next Story