Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാനിൽ നിന്ന്​...

അഫ്​ഗാനിൽ നിന്ന്​ കൂട്ടപ്പലായനം; അതിർത്തികൾ തുറന്നിടാൻ യു.എൻ നിർദേശം

text_fields
bookmark_border
അഫ്​ഗാനിൽ നിന്ന്​ കൂട്ടപ്പലായനം; അതിർത്തികൾ തുറന്നിടാൻ യു.എൻ നിർദേശം
cancel

കാബൂള്‍: അഫ്​ഗാനിസ്​താ​െൻറ വലിയൊരു ഭാഗവും താലിബാൻ കീഴടക്കിയതോടെ, പലായനംചെയ്യുന്നവരുടെ എണ്ണം ഭീമമായി ഉയരുന്ന സാഹചര്യത്തിൽ അതിർത്തികൾ തുറന്നിടാൻ മറ്റുരാജ്യങ്ങളോട്​ ആവശ്യപ്പെട്ട്​ ഐക്യരാഷ്​ട്രസഭ(യു.എൻ).ആഭ്യന്തരമായി കുടിയിറക്കപ്പെട്ട ആയിരങ്ങളാണ്​ അവസാന അഭയകേന്ദ്രമെന്നോണം കാബൂളിലെത്തിയത്​.

കാബൂളും താലിബാൻ കീഴടക്കുന്നതോടെ അഭയാർഥികളുടെ എണ്ണം വർധിക്കുമെന്നും വലിയൊരു മാനുഷിക ദുരന്തത്തിനാവും ലോകം സാക്ഷ്യം വഹിക്കുകയയെന്നും യു.എൻ മുന്നറിയിപ്പു നൽകി. ഭക്ഷ്യക്ഷാമമുൾപ്പെടെയാണ്​ ആളുകളെ കാത്തിരിക്കുന്നത്​. അഫ്​ഗാ​െൻറ തന്ത്രപ്രധാന മേഖലയായി കരുതുന്ന കാന്തഹാറും താലിബാ​െൻറ പിടിയിലായ സാഹചര്യത്തിലാണ്​ ആശങ്ക വർധിച്ചത്​. ആറുലക്ഷം ആളുകളാണ്​ കാന്തഹാറിലുള്ളത്​.

ആധിപത്യം ഉറപ്പിച്ചതിന് പിന്നാലെ താലിബാന്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്​. സ്ത്രീകള്‍ ജോലിക്ക് പോകുന്നതിനാണ് വിലക്ക്​. അഫ്ഗാനിലെ വിവിധ ബാങ്കുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഇനി മുതൽ വരേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലയിടത്തും സ്ത്രീകളെ ജോലികളില്‍ നിന്നും പിരിച്ചു വിട്ട് തുടങ്ങി. പൊതുസ്ഥലത്ത് സ്ത്രീകള്‍ മുഖം പുറത്ത് കാണിക്കുന്നത് ഉചിതമല്ലെന്ന് കാണിച്ചാണ് നടപടി.

അതിനിടെ, പിടിച്ചെടുത്ത മേഖലകളിലെ സ്​ത്രീകളെ നിർബന്ധിതമായി താലിബാൻ സേനാംഗങ്ങൾ വിവാഹം കഴിക്കുന്നതായും റിപ്പോർട്ടുണ്ട്​. പിടികൂടുന്ന സൈനികരെ താലിബാൻ വധിക്കുകയാണെന്ന്​ കാബൂളിലെ യു.എസ്​ എംബസി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഒരാഴ്​ചക്കകം അഫ്​ഗാനിസ്​താൻ പൂർണമായും പിടിച്ചെടുക്കുമെന്നാണ്​ താലിബാൻ അവകാശപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Talibanafganisthan
News Summary - Exodus from Afghanistan: Hundreds of thousands flee their homes as Taliban
Next Story