Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'പാർട്ടിഗേറ്റ്'...

'പാർട്ടിഗേറ്റ്' അഴിമതിയിൽ മുൻ യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസനെ ചോദ്യം ചെയ്യും

text_fields
bookmark_border
പാർട്ടിഗേറ്റ് അഴിമതിയിൽ മുൻ യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസനെ ചോദ്യം ചെയ്യും
cancel

ലണ്ടൻ: മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണെ പാർട്ടിഗേറ്റിനെ കുറിച്ച് നുണ പറഞ്ഞിട്ടുണ്ടോ എന്നറിയാൻ അടുത്തയാഴ്ച ചോദ്യം ചെയ്യും. കോവിഡ്​ ലോക്​ ഡൗൺ കാലത്ത്​ നിയമം ലംഘിച്ച്​ താനും സുഹൃത്തുക്കളും ജീവനക്കാരും ഡൗണിംഗ് സ്ട്രീറ്റിൽ ഒത്തുചേർന്ന്​ മദ്യപിച്ചു എന്ന ആരോപണം ബോറിസ് ജോൺസൺ പാർലമെന്റിൽ ആവർത്തിച്ച് നിഷേധിച്ചു.

എന്നാൽ, നിയമം ലംഘിച്ച്​ ഒത്തുചേർന്നു എന്ന്​ കണ്ടെത്തിയതിനെ തുടർന്ന്​ യു.കെ ബോറിസിനും ജീവനക്കാർക്കും പിഴ ചുമത്തിയിരുന്നു. ലോക്​ ഡൗൺ കാലത്ത്​ ഒത്തുചേരലിൽ നിയമം ലംഘിച്ചതായി കണ്ടെത്തിയ ആദ്യത്തെ യു.കെ പ്രധാനമന്ത്രിയായി ജോൺസൺ മാറി. ലോക്ക്ഡൗൺ ലംഘനങ്ങളുടെയും മറ്റ് അഴിമതികളുടെയും കുറ്റാരോപണങ്ങളിൽ പെട്ട്​ ബോറിസ് ജോൺസൺ 2022 ജൂലൈയിൽ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.

“പൊതുവേദിയിൽ വാക്കാലുള്ള തെളിവുകൾ നൽകാനുള്ള കമ്മിറ്റിയുടെ ക്ഷണം ജോൺസൺ സ്വീകരിച്ചു” -പാർലമെന്റിന്റെ വാച്ച് ഡോഗ് പ്രിവിലേജസ് കമ്മിറ്റിയുടെ പ്രസ്താവനയിൽ പറയുന്നു. മാർച്ച് 22ന് വാദം കേൾക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boris johnsonPartygate ScandalEx-UK PM Boris Johnson
News Summary - Ex-UK PM Boris Johnson To Be Questioned Over 'Partygate' Scandal
Next Story