പുടിനെ വിമർശിച്ചാൽ മൂന്നാം ലോകമഹായുദ്ധം; ട്രംപിന് മുന്നറിയിപ്പുമായി മുൻ റഷ്യൻ പ്രസിഡന്റ്
text_fieldsമോസ്കോ: വ്ലാദമിർ പുടിനെ വിമർശിച്ചാൽ മൂന്നാം ലോകമഹായുദ്ധമുണ്ടാകുമെന്ന മുന്നറിയിപ്പുമായി മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദെദേവ്. തീകൊണ്ടാണ് പുടിൻ കളിക്കുന്നതെന്ന് ട്രംപ് വിമർശിച്ചതിന് പിന്നാലെയാണ് മെദെദേവിന്റെ പരാമർശം. എക്സിലൂടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
പുടിൻ തീകൊണ്ടാണ് കളിക്കുന്നതെന്നും റഷ്യക്ക് മോശമായതാണ് സംഭവിക്കാൻ പോകുന്നുവെന്ന ട്രംപിന്റെ പരാമർശത്തിനാണ് ഞാൻ മറുപടി നൽകുന്നത്. എനിക്ക് ഒരു മോശം കാര്യം മാത്രമേ അറിയു. അത് മൂന്നാംലോക മഹായുദ്ധമാണ്. ഇത് ട്രംപിന് മനസിലാവുമെന്നാണ് താൻ വിചാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുടിനെതിരെ ട്രംപ് പരസ്യമായി അതൃപ്തിയറിയിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ ശീതയുദ്ധത്തിന് സമാനമായ രാഷ്ട്രീയസാഹചര്യമുണ്ടായത്. കഴിഞ്ഞ ദിവസം പുടിൻ തീകൊണ്ടാണ് കളിക്കുന്നതെന്ന് ട്രംപ് പറഞ്ഞിരുന്നു. മോശം കാര്യങ്ങൾ ഇപ്പോൾ തന്നെ റഷ്യക്ക് സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ, റഷ്യക്ക് സംഭവിച്ച മോശം കാര്യമെന്താണെന്ന് വ്യക്തമാക്കാൻ ട്രംപ് തയാറായില്ല. തനിക്ക് റഷ്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളതെന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു.
കഴിOperation Sindoor: Indian all-party delegation arrives in Riyadh റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ ഭ്രാന്തനെന്ന് വിശേഷിപ്പിച്ച യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്‌കിക്കെതിരെയും വിമർശനം ഉന്നയിച്ചു. സെലൻസ്കിയുടെ സംസാരരീതി ശരിയല്ലെന്നായിരുന്നു ട്രംപിന്റെ പരാമർശം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

