Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെടിയേറ്റ ശേഷവും അണികൾക്ക് നേരെ കൈവീശി ഇംറാൻ ഖാൻ, പരിക്ക് ഗുരുതരമല്ല -VIDEO

text_fields
bookmark_border
imran khan 890
cancel

ഇസ്‌ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന് കാലിന് വെടിയേറ്റുണ്ടായ പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോർട്ടുകൾ. വെടിയേറ്റ് ആശുപത്രിയിലേക്ക് മാറ്റുമ്പോഴും അണികളെ നോക്കി കൈവീശുന്ന ഇംറാൻ ഖാന്‍റെ വിഡിയോ പുറത്തുവന്നു. അതേസമയം, ഇംറാൻ ഖാനൊപ്പം വെടിയേറ്റ അനുയായിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.


ഇംറാൻ ഖാന്‍റെ നേതൃത്വത്തിൽ നടക്കുന്ന ലോങ് മാർച്ചിനിടെയാണ് അക്രമി വെടിയുതിർത്തത്. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മാർച്ച് ഗുജറൻവാല ഡിവിഷനിലെ വസീറാബാദ് സിറ്റിയിൽ സഫർ അലി ഖാൻ ചൗക്കിലെത്തിയപ്പോഴായിരുന്നു ആക്രമണം. ട്രക്കിന് മുകളിൽ കയറി മാർച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഇംറാൻ. വലതുകാലിന് പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. അക്രമിയെ ഉടൻ അറസ്റ്റ് ചെയ്തു.

പൊതുതെരഞ്ഞെടുപ്പിന് എത്രയും വേഗം തീയതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇംറാൻ ഖാന്റെ നേതൃത്വത്തിൽ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി പ്രതിഷേധ ലോങ് മാർച്ച് നടത്തുന്നത്. 'ഹഖീഖി ആസാദി മാർച്ച്' എന്ന പേരിൽ ലാഹോറിലെ ലിബർട്ടി ചൗകിൽനിന്ന് തലസ്ഥാനമായ ഇസ്‍ലാമാബാദിലേക്കാണ് മാർച്ച്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ex-Pakistan PM Imran Khan waves at his supporters after being shot in leg, video surfaces
Next Story