പാർട്ടിക്ക് വേണ്ടി വിദേശ ഫണ്ട്: ഇംറാൻ ഖാനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
text_fieldsഇസ്‍ലാമാബാദ്: തെഹ്‍രീകെ ഇൻസാഫ് പാർട്ടിക്ക്(പി.ടി.ഐ) വിദേശ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഇന്ന് അറസ്റ്റ് ചെയ്തേക്കും. ഇംറാനെ അറസ്റ്റ് ചെയ്യാൻ നാലംഗ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. പൊലീസ് മേധാവിയുടെ(ഡി.ജി) അനുമതി ലഭിച്ചാലുടൻ അറസ്റ്റ് ചെയ്യാനാണ് നീക്കമെന്ന് പാക് വാർത്ത ചാനലായ എ.ആർ.വൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.
പാർട്ടിക്ക് വേണ്ട് വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിച്ചുവെന്ന കേസിൽ നേരത്തേ ഇംറാനും പി.ടി.ഐയിലെ മറ്റ് നേതാക്കൾക്കുമെതിരെ കേസെടുത്തിരുന്നു. ഇംറാനും മറ്റു പത്തുപേരും ഫോറിൻ എക്സ്ചേഞ്ച് ആക്ട് ലംഘിച്ചെന്നും ഇവരെല്ലാവരും ഒരു സ്വകാര്യ ബാങ്ക് അക്കൗണ്ടിന്റെ ഗുണഭോക്താക്കളാണെന്നും പറയുന്നത്.പി.ടി.ഐ സ്ഥാപകാംഗമായ അക്ബർ എസ് ബാബർ ആണ് 2014ൽ ആദ്യമായി പരാതിയുമായി എത്തിയത്. പാർട്ടി ഫണ്ടുമായി ബന്ധപ്പെട്ട് നിരവധി സാമ്പത്തിക തിരിമറികൾ നടന്നതായും ബാബർ ആരോപിച്ചിരുന്നു. എന്നാൽ തെറ്റായ ഒന്നും ചെയ്തിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു പി.ടി.ഐ നേതാക്കൾ.
പാർട്ടിയുടെ സാമ്പത്തിക ഫണ്ടിനെ കുറിച്ച് അന്വേഷിക്കാൻ 2018ൽ ഒരു സ്ക്രൂട്ടിനി കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. 2022ൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് നാലുവർഷം കൊണ്ട് 95 വാദങ്ങളാണ് നടന്നത്. ഫണ്ടിൽ വൻ തിരിമറി നടന്നതായാണ് റിപ്പോർട്ടിലുള്ളത്. വിദേശ പൗരൻമാരിൽ നിന്നടക്കം അനധികൃതമായി പണം കൈപ്പറ്റിയെന്നും ഇതിനൊന്നും രേഖകളില്ലെന്നും ഉറവിടം വെളിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

