Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅധികാരത്തിലെത്തിയാൽ...

അധികാരത്തിലെത്തിയാൽ കാലാപാനിയടക്കം ഇന്ത്യയിൽ നിന്ന് തിരിച്ചുപിടിക്കുമെന്ന്​ ​നേപ്പാൾ മുൻ പ്രധാനമന്ത്രി

text_fields
bookmark_border
kp sharma oli-modi
cancel
camera_alt

ഒലി മോദിക്കൊപ്പം (ഫയൽ)

കാഠ്​മണ്ഡു: തന്‍റെ പാർട്ടിയായ സി.പി.എൻ-യു.എം.എൽ വീണ്ടും അധികാരത്തിലെത്തിയാൽ അതിർത്തി പ്രദേശങ്ങളായ കാലാപാനി, ലിംപിയാധുര, ലിപുലേഖ് എന്നിവ ഇന്ത്യയിൽ നിന്ന്​ തിരിച്ചുപിടിക്കുമെന്ന്​ നേപ്പാൾ മുൻ പ്രധാനമന്ത്രി ​െക.പി. ശർമ ഒലി.

ഇന്ത്യയുമായി നിരന്തര ചർച്ചകൾ നടത്തിയാകും ഇത് സാധ്യമാക്ക​ുകയെന്ന്​ കമ്യൂണിസ്റ്റ്​ പാർട്ടി ഓഫ്​ നേപ്പാൾ (യൂനിഫൈഡ്​ മാർക്​സിസ്റ്റ ലെനിനിസ്റ്റ്​) 10ാം ജനറൽ സമ്മേളനത്തിൽ പ​ങ്കെടുത്ത്​ സംസാരിച്ച ശർമ്മ ഒലി പറഞ്ഞു. തലസ്​ഥാന നഗരിയായ കാഠ്​മണ്ഡുവിൽ നിന്ന്​ 160 കിലോമീറ്റർ അകലെ ചിത്​വാനിലാണ്​ സമ്മേളനം.

'പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ നേപ്പാളിന്‍റെ കൈവശമുണ്ടായിരുന്ന കാലാപാനി, ലിംപിയാധുര, ലിപുലേഖ് തുടങ്ങിയ പ്രദേശങ്ങൾ ഇന്ത്യയുമായി നിരന്തര ചർച്ചയിലൂടെ തിരിച്ചുപിടിക്കും. ചർച്ചകളിലൂടെയായിരിക്കും ഞങ്ങൾ പ്രശ്‌നങ്ങൾ പരിഹരിക്കുന്നത്. അയൽ രാജ്യങ്ങളുമായി ശത്രുതക്ക്​ താൽപര്യമില്ല' -ശർമ്മ ഒലി പറഞ്ഞു.

ലിപുലേഖ് ചുരത്തിനെയും ഉത്തരാഖണ്ഡിലെ ധർചുലയെയും ബന്ധിപ്പിക്കുന്ന 80 കിലോമീറ്റർ ദൂരമുള്ള തന്ത്രപ്രധാനമായ റോഡ്​ 2020 മേയ്​ എട്ടിന്​ ഇന്ത്യ തുറന്നതോടെയാണ്​ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്​. തങ്ങളുടെ ഭൂപ്രദേശത്ത്​ കൂടിയാണ്​ റോഡ്​ കടന്ന്​ പോകുന്നതെന്നായിരുന്നു നേപ്പാളിന്‍റെ വാദം.

ഉത്തരാഖണ്ഡിലെ പിതോറാഗഢ് ജില്ലയുടെ ഭാഗമാണ്​ കാലാപാനിയെന്ന്​ ഇന്ത്യയും, അല്ല സുദുർപശ്ചിമിലെ ദാർച്ചുല ജില്ലയുടെ ഭാഗമെന്ന് നേപ്പാ​ളും പറയുന്നു. ഇതോടെ ഇന്ത്യന്‍ പ്രദേശങ്ങളായ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉൾപെടുത്തി നേപ്പാള്‍ പുതിയ ഭൂപടം പുറത്തിറക്കി. നേപ്പാൾ പാർലമെന്‍റും പുതിയ ഭൂപടം അംഗീകരിച്ചു.

ഈ നീക്കത്തിനെതിരെ ഇന്ത്യ രൂക്ഷമായി പ്രതികരിച്ചിരുന്നു. നേപ്പാളി​േന്‍റത്​ ഏകപക്ഷീയമായ നടപടിയെന്ന്​ വിശേഷിപ്പിച്ച ഇന്ത്യ 'കൃത്രിമ വിപുലീകരണം' അംഗീകരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepalKalapaniKP Sharma Oli
News Summary - Ex-Nepal PM Oli vows to 'take back' Kalapani, Limpiyadhura, Lipulekh from India if CPN-UML comes to power
Next Story