മാർപ്പാപ്പ ജൂതവിരുദ്ധൻ; സംസ്കാരചടങ്ങുകളിൽ ഇസ്രായേൽ പങ്കെടുക്കരുതെന്ന് ആവശ്യം
text_fieldsതെൽ അവീവ്: ഫ്രാൻസിസ് മാർപാപ്പ ജൂതവിരുദ്ധനാണെന്നും അതിനാൽ ഇസ്രായേൽ പ്രതിനിധികൾ അദ്ദേഹത്തിന്റെ സംസ്കാരചടങ്ങുകളിൽ പങ്കെടുക്കരുതെന്നും ആവശ്യം. ഇറ്റലിയിലെ മുൻ ഇസ്രായേൽ അംബാസിഡർ ദോർ എദറാണ് ആവശ്യം ഉന്നയിച്ചത്.
ഞങ്ങളെ വംശഹത്യ നടത്തുന്നവർ എന്നാണ് ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിക്കുന്നത്. ഗസ്സയിലെ കുട്ടികളെ കുറിച്ച് സംസാരിച്ച അദ്ദേഹം ഞങ്ങളുടെ കുട്ടികളെ കുറിച്ച് ഒന്നും പറഞ്ഞില്ല. ലോകത്ത് ജൂതവിരോധം വളർത്തുന്നതിൽ പോപ്പിനും വലിയ പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
നിലപാടുകൾകൊണ്ട ലോകത്തെ അദ്ഭുതപ്പെടുത്തിയ മാർപാപ്പയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. സഭയുടെ പരിഷ്കരണത്തിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.
ബാല പീഡനം, ലൈംഗിക കുറ്റം, സഭയുടെ ചരിത്രപരമായ തെറ്റുകൾക്ക് നിരുപാധികം നടത്തിയ മാപ്പപേക്ഷയുമെല്ലാം അദ്ദേഹത്തെ വ്യത്യസ്തനാക്കി. സഭാ ഭരണത്തിൽ വനിതകൾക്ക് പ്രാതിനിധ്യം നൽകി. ഭിന്നലിംഗ വ്യക്തികളോട് സഹാനുഭൂതി സ്വീകരിച്ച് അവരുടെ അവകാശങ്ങൾക്കായി സംസാരിച്ചു.യുദ്ധത്തിനെതിരെ ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇന്നലെ ഈസ്റ്റർ ദിനത്തിൽ ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടിരുന്നു.
ഗസ്സയിലെ സ്ഥിതി പരിതാപകരമാണ്. പട്ടിണി കിടക്കുന്ന ജനതയെ സഹായിക്കാൻ മുന്നോട്ട് വരണം. ഇസ്രായേലിലേയും ഫലസ്തീനിലെയും കഷ്ടപ്പെടുന്ന മനുഷ്യർക്കൊപ്പമാണ് തന്റെ മനസെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

