Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കുരുക്ക്​ നീങ്ങിയിട്ടും സൂയസ്​ കടക്കാനാവാതെ എവർ ഗിവൺ; 6768 കോടി നഷ്​ടപരിഹാരം നൽകുംവരെ കണ്ടുകെട്ടി കോടതി
cancel
Homechevron_rightNewschevron_rightWorldchevron_rightകുരുക്ക്​...

കുരുക്ക്​ നീങ്ങിയിട്ടും സൂയസ്​ കടക്കാനാവാതെ 'എവർ ഗിവൺ'; 6768 കോടി നഷ്​ടപരിഹാരം നൽകുംവരെ കണ്ടുകെട്ടി കോടതി

text_fields
bookmark_border

കയ്​റോ: ലോകത്തെ മുൾമുനയിൽ നിർത്തി സൂയസ്​ കനാലിൽ കുടുങ്ങിക്കിടന്ന ചരക്കു കപ്പൽ 'എവർ ഗിവൺ​' രക്ഷപ്പെട്ട്​ രണ്ടാഴ്ച കഴിഞ്ഞെങ്കിലും ഇനിയും ലക്ഷ്യത്തിലേക്ക്​ യാത്ര ചെയ്യാനാകാതെ കുരുക്കിൽ. അന്ന്​ കാറ്റിൽപെട്ട്​ മണൽതിട്ടയിലമർന്നാണ്​ യാത്ര മുടങ്ങിയതെങ്കിൽ ഇത്തവണ കോടതി നേരിട്ട്​ ഇടപെട്ട്​ കണ്ടുകെട്ടിയതാണ്​ വില്ലനായത്​​. സൂയസ്​ കനാലിൽ ആറു ദിവസം ചരക്കു കടത്ത്​ മുടക്കിയ കപ്പൽ ഈജിപ്​ത്​ സർക്കാറിനുണ്ടാക്കിയ വരുമാന നഷ്​ടം ചെറുതല്ല. കപ്പൽ രക്ഷപ്പെടുത്താൻ മുടക്കിയ തുകയും ഒപ്പം ആറു ദിവസത്തെ വരുമാന നഷ്​ടവും ചേർത്ത്​ 90 കോടി ഡോളർ (6,767 കോടി രൂപ) അടച്ചാലേ കപ്പൽ പോകാൻ അനുവദിക്കൂ എന്നാണ്​ ഈജിപ്​ത്​ നിലപാട്​. അതുവരെയും ​'എവർ ഗിവൺ' സൂയസിനു നടുക്ക്​ സുരക്ഷിതമായി കിടക്കുമെന്നാണ്​ സൂചന.

ശരാശരി 50 കപ്പലുകൾ പ്രതിദിനം കനാൽ കടന്നുപോകുന്നുണ്ട്​. ഒരാഴ്ച എവർ ഗിവൺ' കപ്പൽ കുടുങ്ങിക്കിടക്കുക വഴി 442 മറ്റു ചരക്കുകപ്പലുകളാണ്​ പാതിവഴിയിൽ കുടുങ്ങിക്കിടന്നത്​. ലോക വിപണിയിൽ അവശ്യ വസ്​തുക്കൾക്കു നേരിട്ട ക്ഷാമവും വിലക്കയറ്റവും ആഗോള തലത്തിൽ വൻ ആശങ്കയാണ്​ സൃഷ്​ടിച്ചത്​.

കപ്പൽ ഉടമകളായ ജപ്പാനിലെ ഷൂയി കിസെൻ കെയ്​ഷ ഇതുവരെയും പ്രതികരിച്ചിട്ടില്ല. സമാന സാഹചര്യത്തിൽ മറ്റു കപ്പലുകളും കനാലിലുണ്ടായിരുന്നിട്ടും അപകടമില്ലാതെ മറുതീരം കടന്നിരിക്കെ, 'എവർഗിവൺ' മാത്രം കുടുങ്ങാൻ കാരണം തേടി സർക്കാർ പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്​. അനുവദിച്ചതിനെക്കാൾ വേഗത്തിലായിരുന്നു കപ്പൽ കനാലിൽ സഞ്ചരിച്ചതെന്ന്​ റിപ്പോർട്ടുകളുണ്ട്​. കാറ്റു പിടിക്കാൻ ഇതു കാരണമാ​യിട്ടുണ്ടാകുമെന്നാണ്​ സംശയം.

കനാൽ മുടങ്ങിയതിന്​ നഷ്​ടപരിഹാരം നൽകാൻ ഇതുവരെയും സന്നദ്ധത അറിയി​ച്ചില്ലെന്നും അതിനാൽ ചരക്കു കപ്പൽ ഔദ്യോഗികമായി കണ്ടുകെട്ടിയതായും കനാൽ മേധാവി ലഫ്​. ജനറൽ ഉസാമ റബീഅ്​ പറഞ്ഞു. കപ്പൽ ഉടമകൾ ജപ്പാനിലും നടത്തിപ്പ്​ തായ്​വാൻ കമ്പനിയും പതാക പാനമയുമായിരിക്കെ നഷ്​ട പരിഹാരം സംബന്ധിച്ച നടപടികൾ അതിവേഗം പൂർത്തിയാകില്ലെന്നാണ്​ സൂചന.

മാർച്ച്​ 23നാണ്​ സൂയസ്​ പട്ടണത്തിനരികെ എവർ ഗിവൺ മണലിൽ പുതഞ്ഞത്​. ദക്ഷിണ ഭാഗത്തെ പ്രവേശനഭാഗത്തുനിന്ന്​ ആറു കിലോമീറ്റർ മാത്രം അകലെയായിരുന്നു സംഭവം. പ്രതിദിനം ശതകോടികളുടെ ചരക്കുകടത്താണ്​ അതോടെ മുടങ്ങിയത്​. യൂറോപിനെയും ഏഷ്യയെയും പരസ്​പരം ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ ചരക്കുകടത്ത്​ ജലപാതയാണിത്​. ആഗോള നാവിക ചരക്കുകടത്തിന്‍റെ 30 ശതമാനവും സഞ്ചരിക്കുന്നത്​ ഇതുവഴിയാണ്​.

ദിവസങ്ങൾ കഴിഞ്ഞ്​ രക്ഷപ്പെടുത്തിയ കപ്പൽ സൂയസിന്‍റെ ഭാഗമായ 'ഗ്രേറ്റ്​ ബിറ്റർ' തടാകത്തിലാണുള്ളത്​. ഇനി എത്ര നാൾ ഇവിടെ തന്നെ കിടക്കുമെന്നതു സംബന്ധിച്ച്​ വ്യക്​തതയൊന്നുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suez CanalEver Given ship
News Summary - Ever Given stuck again as Suez Canal Authority pursues salvage costs
Next Story